ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കാനുള്ള പദ്ധതിയുമായി ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍.

ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കാനുള്ള പദ്ധതിയുമായി ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍.

ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കാനുള്ള പദ്ധതിയുമായി ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. സ്വന്തം പാര്‍ലമെന്റ് മണ്ഡലമായ ഈസ്റ്റ് ഡല്‍ഹിയില്‍ ഇതിനായി ജനകീയ അടുക്കള (ജന്‍ രസോയി) ആരംഭിക്കുമെന്ന് ഗംഭീര്‍ അറിയിച്ചിട്ടുണ്ട്.

നാളെ ഗാന്ധിനഗറില്‍ ആദ്യ ജന്‍ രസോയി കാന്റീനിൻ്റെ ഉദ്ഘാടനം ഗംഭീര്‍ നിര്‍വഹിക്കും. എല്ലാവര്‍ക്കും ആരോഗ്യകരവും ശുചിയായതുമായ ഭക്ഷണത്തിന് അവകാശമുണ്ടെന്നും അതിനാലാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും ഗംഭീര്‍ അറിയിച്ചു. ‘ജാതി, മത, സാമ്പത്തിക പരിഗണനകളില്ലാതെ എല്ലാവര്‍ക്കും നല്ല ഭക്ഷണം ലഭിക്കണം. വീടില്ലാത്തവര്‍ക്കും പാവപ്പെട്ടവര്‍ക്കും ദിവസം രണ്ടു നേരം പോലും ഭക്ഷണം ലഭിക്കുന്നില്ലെന്നത് ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈസ്റ്റ് ഡല്‍ഹിയിലെ എല്ലാ നിയമസഭാ മണ്ഡലത്തിലും ഓരോ കാന്റീന്‍ തുടങ്ങാനാണ് ഇപ്പോള്‍ ആലോചിച്ചിട്ടുള്ളതെന്നും ഗാന്ധി നഗറില്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന കാന്റീന്‍ അത്യാധുനിക നിലവാരത്തിലുള്ളതായിരിക്കുമെന്നും ഗംഭീര്‍ പറഞ്ഞു. ഉച്ചഭക്ഷണത്തില്‍ ചോറ്, പരിപ്പുകറി, പച്ചക്കറി എന്നിവയായിരിക്കും ഉള്‍പ്പെടുത്തുക.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.