ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​നം; ന​ട​പ്പാ​ക്കാ​ന്‍ തയ്യാറാണെന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍.

ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​നം; ന​ട​പ്പാ​ക്കാ​ന്‍ തയ്യാറാണെന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍.

ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് എന്ന സം​വി​ധാ​നം ഇ​ന്ത്യ​യി​ല്‍ ന​ട​പ്പിലാ​ക്കാ​ന്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ ത​യാ​റെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ വ്യക്തമാക്കി.

പു​തി​യ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ എ​ല്ലാ​വി​ധ​ത്തി​ലും ത​യാ​റാ​ണെ​ന്നും ഇ​തി​നു​വേ​ണ്ട നി​യ​മ ഭേ​ദ​ഗ​തി​ക​ള്‍ വ​രു​ത്തി​യാ​ല്‍ ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ്പാ​ക്ക​പ്പെ​ടു​മെ​ന്നും സു​നി​ല്‍ അ​റോ​റ പ​റ​ഞ്ഞു.

ഒ​രു ദേ​ശീ​യ ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. നേ​ര​ത്തെ ഒ​രു ഇ​ന്ത്യ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന ആ​ശ​യം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ല്‍ കാ​ര്യ​മാ​യ പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്നും മോ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാജ്യത്തെ വികസന പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ ഇടയ്ക്കിടെ നടക്കുന്ന നിലവിലെ തിരഞ്ഞെടുപ്പ് രീതിയിൽ മാറ്റം വരുത്തണമെന്നും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒറ്റ വോട്ടർ പട്ടിക എന്ന രീതി നടപ്പിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. 

ഒറ്റ തിരഞ്ഞെടുപ്പ് രീതി നേരത്തെയും വിവിധ സന്ദർഭങ്ങളിൽ ഉയർന്നിട്ടുള്ള ആശയമാണ്. 2015-ലും 2018-ലും വിവിധ സമിതികൾ രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് നടത്താൻ ശുപാർശ ചെയ്തിരുന്നു. കൂടാതെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് രീതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്തം വർധിപ്പിക്കും. 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.