കോവിഡ് വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ മാധ്യമപ്രവര്‍ത്തകരെയും ഉൾപ്പെടുത്തണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍.

കോവിഡ് വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ മാധ്യമപ്രവര്‍ത്തകരെയും ഉൾപ്പെടുത്തണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍.

കോവിഡ് വാക്സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് എന്നിവര്‍ക്കൊപ്പം മുന്‍ഗണനാ പട്ടികയില്‍ മാധ്യമപ്രവര്‍ത്തകരെയും ഉൾപ്പെടുത്തി വാക്‌സിൻ നല്‍കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് മാധ്യമപ്രവര്‍ത്തകർക്കും വലിയ പങ്കുണ്ട്. ഇന്ത്യയിലും കേരളത്തിലും നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മലയാളമനോരമ കോര്‍ഡിനേറ്റിങ് എഡിറ്റര്‍ ഡി വിജയമോഹന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ഇത്തരം ആശങ്കയിലും മാധ്യമപ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

ഈസാഹചര്യത്തില്‍ കോവിഡ് വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍പെടുത്തി മാധ്യമപ്രവര്‍ത്തകര്‍ക്കും കുടംബാംഗങ്ങള്‍ക്കും നല്‍കണമെന്ന് കെയുഡബ്ലിയുജെ പ്രസിഡന്റ് കെ പി റെജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും ആവശ്യപ്പെട്ടു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.