ഞായറാഴ്ച മുതല്‍ ശബരിമലയില്‍ 5000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി; ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഞായറാഴ്ച മുതല്‍ ശബരിമലയില്‍ 5000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി; ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഞായറാഴ്ച മുതല്‍ ശബരിമലയില്‍ 5000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. കോ​ട​തി​യു​ടെ വി​ധി​പ്പ​ക​ര്‍​പ്പ് ല​ഭി​ച്ച​ശേ​ഷം മാ​ത്ര​മാ​കും ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക.

ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന എ​ല്ലാ​വ​ര്‍​ക്കും ആ​ര്‍​.ടി​.പി​.സി.​ആ​ര്‍ ടെ​സ്റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ശ​ബ​രി​മ​ല​യി​ല്‍ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​ക്കാ​നും ദേ​വ​സ്വം ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചു. ശ​ബ​രി​മ​ല​യി​ല്‍ തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ട്ട​ണ​മെ​ന്ന് ഹൈ​കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ തീര്‍ഥാടകരുടെ എ​ണ്ണം കൂ​ട്ട​രു​തെ​ന്നും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ത​ള്ളി​യാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

ഈ ​മാ​സം 20 മു​ത​ല്‍ ആ​ഴ്ച​യി​ല്‍ എ​ല്ലാ ദി​വ​സ​വും 5000 പേ​ര്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ എ​ണ്ണം കൂ​ട്ടു​ന്ന​തി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ആ​ര്‍​.ടി​.പി​.സി.​ആ​ര്‍ ടെ​സ്റ്റ് നി​ര്‍​ബ​ന്ധ​മാ​ക്ക​ണം. 48 മ​ണി​ക്കൂ​ര്‍ മു​ന്‍പു​ള്ള പ​രി​ശോ​ധ​നാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.

തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ജ​യ് ത​റ​യി​ലും അ​യ്യ​പ്പ​സേ​വാ സ​മാ​ജ​വും മ​റ്റും സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി​ക​ളാ​ണ് ജ​സ്റ്റീിസു​മാ​രാ​യ സി.​ടി. ര​വി​കു​മാ​റും എ. ​ഹ​രി​പാ​ലും അ​ട​ങ്ങു​ന്ന ബെ​ഞ്ച് പ​രി​ഗ​ണി​ച്ച​ത്. തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം പ്ര​തി​ദി​നം 10,000 ആ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​രു​ടെ ആ​വ​ശ്യം.

മ​ണ്ഡ​ല​കാ​ല​ത്ത് നി​ല​വി​ലെ സ്ഥി​തി തു​ട​ര​ണ​മെ​ന്നും പൂ​ജാ​രി​മാ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ ന​ട അ​ട​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ ബോ​ധി​പ്പി​ച്ചു. നി​ല​വി​ല്‍ വാ​രാ​ന്ത്യത്തില്‍ 3000 പേ​ര്‍​ക്കും മ​റ്റു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ 2000 പേ​ര്‍​ക്കു​മാ​ണ് പ്ര​വേ​ശ​നം.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.