വിവാഹ വാഗ്ദാനം നല്കിയുള്ള ലൈംഗിക ബന്ധം ബലാത്സംഗം അല്ലെന്ന് ഡല്ഹി ഹൈക്കോടതി.
വിവാഹ വാഗ്ദാനം നല്കിയുള്ള ലൈംഗിക ബന്ധം ബലാത്സംഗം അല്ലെന്ന് ഡല്ഹി ഹൈക്കോടതി. ഉഭയ സമ്മതത്തോടെ ദീര്ഘ കാലം ലൈംഗിക ബന്ധത്തില് ഏര്പ്പെട്ടതിന് ശേഷം പിന്നീട് ബലാത്സംഗ പരാതി ഉന്നയിക്കുന്നതില് കഴമ്പില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിഭു ഭക്രുവിന്റേതാണ് നിരീക്ഷണം.
ഡല്ഹി സ്വദേശിനിയായ ഒരു യുവതി നല്കിയ പരാതി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഇത്തരമൊരു നിരീക്ഷണം. വിവാഹ വാഗ്ദാനം നല്കി മാസങ്ങളോളം ശാരീരിക ബന്ധം പുലര്ത്തിയ ശേഷം ഇവരെ ഉപേക്ഷിച്ച് പോയ ആള്ക്കെതിരെയായിരുന്നു യുവതിയുടെ പരാതി. ബലാത്സംഗക്കുറ്റം ആയിരുന്നു യുവതി ആരോപിച്ചത്. എന്നാല് ഈ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പ്രതികരണം.
വിവാഹ വാഗ്ദാനം നല്കിയ ആളുമായി യുവതിക്ക് മാസങ്ങളോളം ബന്ധമുണ്ടായിരുന്നു തുടര്ന്ന് ഇരുവരും ഒളിച്ചോടിപ്പോവുകയും ചെയ്തിരുന്നു എന്നാണ് പരാതിയില് പറയുന്നത്.’ ഈ വാക്കുകള് അനുസരിച്ചാണെങ്കില് കുറ്റാരോപിതനുമായി ലൈംഗിക ബന്ധത്തിലേര്പ്പെടാനുള്ള അവരുടെ സമ്മതമാണ് വിശദീകരിക്കപ്പെടുന്നത്. വിവാഹവാഗ്ദാനം ഈ സമ്മതത്തിന് കൂടുതല് സുരക്ഷിത ബോധം നല്കി’ എന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.
മാസങ്ങളോളം ഒന്നിച്ച് താമസിച്ച് ലൈംഗിക ബന്ധത്തില് ഏര്പ്പെട്ട ശേഷം തമ്മില് തെറ്റി പിരിയുമ്പോള് ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന പ്രവണത കൂടി വരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. ഇത് നിയമത്തിൻ്റെ ദുരുപയോഗം ആണെന്നും കോടതി ചൂണ്ടിക്കാട്ടി.
Photo Courtesy : Google/ images are subject to copyright

