തദ്ദേശ തിരഞ്ഞെടുപ്പില്‍ എൽഡിഎഫിൻ്റെത് ആവേശകരമായ വിജയമെന്നു മുഖ്യമന്ത്രി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ എൽഡിഎഫിൻ്റെത് ആവേശകരമായ വിജയമെന്നു മുഖ്യമന്ത്രി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ എൽഡിഎഫിൻ്റെത് ആവേശകരമായ വിജയമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് ജയം കേരളത്തിൻ്റെ നേട്ടങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 11 ജില്ലാ പഞ്ചായത്തില്‍ എൽഡിഎഫ് ജയിച്ചു. സര്‍വ തലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടാക്കി. ഇത് ജനങ്ങളുടെ നേട്ടംമാണ്.

യുഡിഎഫ് സംസ്ഥാനത്ത് അപ്രസക്തമാകുന്നു, ബി.ജെ.പിയുടെ അവകാശവാദങ്ങള്‍ ഒരിക്കല്‍ കൂടി തകര്‍ന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. സര്‍വ തലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടാക്കി.

ഇത് ജനങ്ങളുടെ നേട്ടമാണ്. ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാവരുടേയും നേട്ടമായി കണക്കാക്കണം. നേട്ടത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടു നല്‍കിയ മറുപടിയാണ്. അതുപോലെ വര്‍ഗീയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിത്തിരിപ്പുകള്‍ക്കും കേരള രാഷ്ട്രീയത്തില്‍ ഇടമില്ലെന്നും ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു.

2015 ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും വലിയ മുന്നേറ്റം നേടി. ഏഴ് വീതം ജില്ലാ പഞ്ചായത്തുണ്ടായിരുന്നതില്‍ നിന്ന് 11 ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നു. കഴിഞ്ഞ തവണ 98 ബ്ലോക്കിലാണ് ജയിച്ചത്. ഇത്തവണ 108 ആയി. കോര്‍പ്പറേഷനുകളുടെ കാര്യത്തിലും ആറില്‍ അഞ്ചിടത്ത് വിജയിച്ച്‌ എല്‍ഡിഎഫ് വന്‍ മുന്നേറ്റം നേടി. 941 ഗ്രാമപഞ്ചായത്തുകളില്‍ 514 എണ്ണത്തില്‍ ഇടതുമുന്നണിക്ക് വ്യക്തമായ മേല്‍ക്കൈ നേടാനായി.

യുഡിഎഫിന് ആധിപത്യമുണ്ടായ പല സ്ഥലത്തും ദയനീയമായി പരാജയപ്പെട്ടു. യുഡിഎഫ് നേതാക്കളുടെ തട്ടകത്തില്‍ പോലും എല്‍ഡിഎഫ് വിജയക്കൊടി നാട്ടി. ഒരിക്കലും കൈവിടില്ല എന്ന് കരുതിയ സ്ഥലത്താണ് അട്ടിമറി സംഭവിച്ചത്. ഇത് ജനം നല്‍കിയ മറുപടിയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.