വീണ്ടും മലയാള സിനിമയിലേക്ക് തിരികെയെത്തുകയാണ് മലയാളികളുടെ പ്രിയനായിക സംവൃത.
വീണ്ടും മലയാള സിനിമയിലേക്ക് തിരികെയെത്തുകയാണ് മലയാളികളുടെ പ്രിയനായിക സംവൃത. കൂടാതെ മികച്ച കഥാപാത്രങ്ങള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ അഭിനയിച്ച നടിയാണ് സംവൃത. വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നുവെന്നതാണ് സംവൃതയുടെ പുതിയ വാര്‍ത്ത.
അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തിലാണ് വീണ്ടും അഭിനയിക്കുന്ന വിവരം താരം പങ്കുവച്ചത്.
സിനിമയുടെ പ്രമേയം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബിജു മേനോന്റെ നായികയായി ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലാണ് സംവൃത അവസാനമായി അഭിനയിച്ചത്.
വിവാഹത്തിന് ശേഷമുള്ള താരത്തിന്റെ തിരിച്ചുവരവായിരുന്നു ഇത്. 2012 ല്‍ വിവാഹിതയായ സംവൃത ഭര്‍ത്താവ് അഖില്‍ ജയരാജിനൊപ്പം അമെരിക്കയില്‍ സ്ഥിരതാമസമാണ്. അഗസ്ത്യ, രുദ്ര എന്നിങ്ങനെ രണ്ട് മക്കളാണ് സംവൃതയ്ക്ക്.
Photo Courtesy : Google/ images are subject to copyright