സൂപ്പര്‍ഹിറ്റ് ത്രില്ലര്‍ ചിത്രം അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമൊരുങ്ങുന്നു.
സൂപ്പര്‍ഹിറ്റ് ത്രില്ലര്‍ ചിത്രം അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമൊരുങ്ങുന്നു. നടന് കുഞ്ചാക്കോ ബോബനാണ് ഇതെക്കുറിച്ച് അറിയിച്ചത്. സിനിമയുടെ സംവിധായകന് മിഥുന് മാനുവേലിനും നിര്‍മാതാവ് ആഷിഖ് ഉസ്മാനുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരം സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചന നല്‍കിയത്.
‘ത്രില്ലര്‍ ബോയ്സ് വീണ്ടുമെത്തുകയാണ്. ദൈവാനുഗ്രഹത്താല്‍ ഇതും ഒരു ത്രില്ലിംഗ് അനുഭവമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പക്ഷെ ആ അവസാനം വെറുമൊരു തുടക്കം മാത്രമായിരിക്കാം’. കുഞ്ചാക്കോ ബോബന് ഫേസ്ബുക്കില്‍ കുറിച്ചു. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നാണ് ആളുകള്‍ പറയുന്നത്.
Photo Courtesy : Google/ images are subject to copyright