ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് തിരികെയെത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ച്‌ മലയാളി പേസ് ബൗളര്‍ എസ്. ശ്രീശാന്ത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് തിരികെയെത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ച്‌ മലയാളി പേസ് ബൗളര്‍ എസ്. ശ്രീശാന്ത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് തിരികെയെത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ച്‌ മലയാളി പേസ് ബൗളര്‍ എസ്. ശ്രീശാന്ത്. അടുത്ത മാസം 18ന് നടക്കുന്ന താര ലേലത്തിന് രജിസ്റ്റര്‍ ചെയ്യാനാണ് ശ്രീശാന്തിൻ്റെ തീരുമാനം. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ഐപിഎല്ലിലെത്തുന്നത്. നേരത്തെ സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് വേണ്ടി ശ്രീശാന്ത് പന്തെറിഞ്ഞിരുന്നു.

അതേസമയം 37കാരനായി ശ്രീശാന്തിന് ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് അത്ര എളുപ്പമായിരിക്കില്ല. മിന്നും പ്രകടനം കാഴ്ച്ചവെക്കുന്ന നിരവധി യുവതാരങ്ങള്‍ ഇപ്പോഴുണ്ട്. ടി20 ഫോര്‍മാറ്റിന് വേണ്ടി ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ടെങ്കിലും മികച്ച ഫോമിലേക്ക് ഉയരാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 4 വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്. ഇക്കണോമി റേറ്റാണെങ്കില്‍ 10ന് മുകളിലും.

ഇന്ത്യക്ക് വേണ്ടി 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ടി20 മത്സരങ്ങളും ശ്രീശാന്ത് കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 87 ഏകദിനത്തിലും 75 ടി20യില്‍ 7 വിക്കറ്റ് എന്നിങ്ങനെയാണ് സമ്ബാദ്യം.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.