അമേരിക്കയില്‍ കോവിഡിനെ തുടര്‍ന്ന്​ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ബൈഡന്‍ ഭരണകൂടം ഇളവ്​ അനുവദിക്കില്ല

അമേരിക്കയില്‍ കോവിഡിനെ തുടര്‍ന്ന്​ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ബൈഡന്‍ ഭരണകൂടം ഇളവ്​ അനുവദിക്കില്ല

അമേരിക്കയില്‍ കോവിഡിനെ തുടര്‍ന്ന്​ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ബൈഡന്‍ ഭരണകൂടം ഇളവ്​ അനുവദിക്കാന്‍ സാധ്യതയില്ല. യു.കെ, അയര്‍ലന്‍ഡ്​ തുടങ്ങിയ 26 യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ബൈഡന്‍ ​യാത്ര നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതെ സമയം ഈ പട്ടികയിലേക്ക്​ ദക്ഷിണാഫ്രിക്കയെ കൂടി ചേര്‍ത്തേക്കും. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് യു.എസില്‍ പടരുന്നത്​ തടയാനാണ്​ ബൈഡന്‍റെ ​നീക്കം. എന്നാല്‍ നേരത്തെ രാജ്യത്ത് യാത്ര നിയന്ത്രണങ്ങളില്‍ ഇളവ്​ അനുവദിക്കുമെന്ന്​ ഡോണള്‍ഡ്​ ട്രംപ്​ വ്യക്​തമാക്കിയിരുന്നു.

ബൈഡന്‍ പ്രസിഡന്റ് പദവിയിലേക്ക് സ്ഥാനാരോഹണം നടത്തുന്നതിന് ​ രണ്ട്​ ദിവസം മുമ്പാണ്​ യാത്ര നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന സൂചന ട്രംപ്​ നല്‍കിയത്​. കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക്​ രാജ്യത്ത്​ പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്നായിരുന്നു ട്രംപ് വാഗ്ദാനം ചെയ്തത്.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.