നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം എംഎല്‍എ മുകേഷ്, പീരുമേട് എംഎല്‍എ ഇ.എസ്. ബിജിമോള്‍, കൊയിലാണ്ടി എംഎല്‍എ കെ.ദാസന്, നെയ്യാറ്റിന്‍കര എംഎല്‍എ കെ. ആന്‍സലന്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
നാല് എംഎല്‍എമാരും നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഈ മാസം 22 വരെയാണ് നിയമസഭ സമ്മേളനം. കെ.ദാസന് എംഎല്‍എ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുകേഷ് വീട്ടില്‍തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നിയമസഭാ സമ്മേളനം ജനുവരി 22 വരെയാക്കി വെട്ടിച്ചുരുക്കിയത്.
Photo Courtesy : Google/ images are subject to copyright