കെഎസ്‌ആര്‍ടിസി എംഡിയും യൂണിയനുകളുമായുള്ള ചര്‍ച്ച തുടരുന്നു

കെഎസ്‌ആര്‍ടിസി എംഡിയും യൂണിയനുകളുമായുള്ള ചര്‍ച്ച തുടരുന്നു

സ്വിഫ്റ്റു കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിയനുകളുമായി കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ വിളിച്ച ചര്‍ച്ച തുടങ്ങി. എന്തു വില കൊടുത്തും സ്വിഫ്റ്റ് നടപ്പാക്കാനാണ് എം.ഡി.ബിജു പ്രഭാകറിൻ്റെ തീരുമാനം. ചര്‍ച്ചകള്‍ക്ക് മുന്‍പ് തന്നെ യൂണിയനുകളുടെ എതിര്‍പ്പ് തള്ളി സ്വിഫ്റ്റ് നവീകരണ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കെഎസ്‌ആര്‍ടിസി എംഡി വ്യക്തമാക്കിയിരുന്നു. നിലവില്‍ ജീവനക്കാരെക്കുറിച്ച്‌ എംഡിയുടെ പരാമര്‍ശം കൂടിയുള്ള സാഹചര്യത്തില്‍ യൂണിയനുകള്‍ എതിര്‍പ്പ് ശക്തമാക്കിയേക്കും.

എന്നാല്‍, ടിഡിഎഫും ബിഎംസും അടക്കമുള്ള പ്രതിപക്ഷ യൂണിയനുകള്‍ ഇപ്പോഴും കമ്പനി രൂപീകരണത്തിന് എതിരാണ്. ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാണ് സിഐറ്റിയുവിൻ്റെ നിലപാട്. അതേസമയം, പദ്ധതിയുമായി മുന്നോട്ട് പോകാനാണ് മുഖ്യമന്ത്രി സിഎംഡിക്ക് നല്‍കിയ നിര്‍ദേശം.

അതേസമയം, കെ.എസ്.ആര്‍.ടി.സിയിലെ വിവാദങ്ങള്‍ക്കു പിന്നാലെ എംഡി ബിജു പ്രഭാകറിനെ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു. വിവാദ പ്രസ്താവനകള്‍ വിലക്കിയ മുഖ്യമന്ത്രി,കെ.എസ്.ആര്‍.ടി.സിയെ പ്രതിസന്ധിയില്‍ നിന്ന് തിരികെ കൊണ്ട് വരുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ക്കു സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും അറിയിച്ചു.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.