കേന്ദ്രസര്‍ക്കാറിന്‍റെ പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌​ പാൽ ഒരു ലിറ്ററിന്​ നൂറുരുപയാക്കി ഉയര്‍ത്തുമെന്ന്​ ക്ഷീര കര്‍ഷകര്‍.

കേന്ദ്രസര്‍ക്കാറിന്‍റെ പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌​ പാൽ ഒരു ലിറ്ററിന്​ നൂറുരുപയാക്കി ഉയര്‍ത്തുമെന്ന്​ ക്ഷീര കര്‍ഷകര്‍.

കേന്ദ്രസര്‍ക്കാറിന്‍റെ പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌​ പാൽ ഒരു ലിറ്ററിന്​ നൂറുരുപയാക്കി ഉയര്‍ത്തുമെന്ന്​ ക്ഷീര കര്‍ഷകര്‍. പെട്രോള്‍ വില വിവിധ നഗരങ്ങളില്‍ 100 കടന്നതിനെ തുടര്‍ന്ന്​ സംയുക്ത കിസാന്‍ മോര്‍ച്ചയുടെയാണ് തീരുമാനം. മാര്‍ച്ച്‌​ ഒന്നുമുതല്‍ പാല്‍ ലിറ്ററിന്​ നൂറുരുപയാക്കി ഉയര്‍ത്താനാണ് കര്‍ഷകർ തീരുമാനിച്ചിരിക്കുന്നത്. കര്‍ഷക ​പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടാണ്​ സംഘടനകളുടെ പുതിയ തീരുമാനം.

പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നതോടെ ഗതാഗത ചിലവ്​ കുത്തനെ ഉയര്‍ന്നു. കൂടാതെ മൃഗങ്ങള്‍ക്കുള്ള തീറ്റ, മറ്റു ചിലവുകള്‍ തുടങ്ങിയവയും വര്‍ധിച്ചു. ഇതിനാലാണ് പാല്‍വില ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.

നിലവില്‍ ലിറ്ററിന്​ 50 രൂപക്കാണ്​ പാല്‍ വില്‍ക്കുന്നത്​. മാര്‍ച്ച്‌​ ഒന്നുമുതല്‍ ഇരട്ടിവിലയാക്കും. കര്‍ഷകര്‍ ഇതുസംബന്ധിച്ച്‌​ തീരുമാനം എടുത്തതായും ഭാരതീയ കിസാന്‍ യൂനിയന്‍ പറഞ്ഞു.

പാലിന്‍റെ വില വര്‍ധിപ്പിക്കുന്നതിനെ പ്രതിരോധിക്കാന്‍ കേന്ദ്രം എല്ലാവഴിയും സ്വീകരിക്കുമെന്ന്​ അറിയാം. എന്നാല്‍ തീരുമാനത്തില്‍നിന്ന്​ കര്‍ഷകര്‍ പിന്നോട്ട്​ പോകില്ല. വില ഇരട്ടിയാക്കാനാണ്​ തീരുമാനമെന്നും കിസാന്‍ യൂനിയന്‍ വ്യക്തമാക്കി.

കര്‍ഷകരുടെ നീക്കത്തെ എതിര്‍ക്കാനാണ്​ കേന്ദ്രത്തിന്‍റെ തീരുമാനമെങ്കില്‍ വരും ദിവസങ്ങളില്‍ പച്ചക്കറി വില ഉയര്‍ത്തുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.