‘അയ്യപ്പനും കോശിയും’ ഹിന്ദി റീമേക്കില്‍ ജോണ്‍ അബ്രഹാമും അഭിഷേക് ബച്ചനും ഒന്നിക്കുന്നു.
അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിൻ്റെ ഹിന്ദി റീമേക്കില്‍ ബോളിവുഡ് താരങ്ങളായ ജോണ്‍ അബ്രഹാമും അഭിഷേക് ബച്ചനും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് രണ്ടുപേരും ഒന്നിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ദോസ്താനയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും അത് സംഭവിച്ചില്ല. ഇപ്പോള്‍ അയ്യപ്പനും കോശിയും റീമേക്കിലൂടെ അത് വീണ്ടും സാധ്യമാകാന്‍ പോകുകയാണ്.
കഥയ്ക്കും ആക്ഷനും തുല്യപ്രാധാന്യമുള്ള ചിത്രമാണ് അയ്യപ്പനും കോശിയുമെന്നും ഇത്തരം നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് ജെ.എ. എന്റര്ടെയ്ന്മെന്റിന്റെ ശ്രമമെന്നും ജോണ്‍ അബ്രഹാം ഒരു ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. ഹിന്ദി റീമേക്കിലൂടെ ഒരു മികച്ച സിനിമ തന്നെ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിലവില്‍ അദ്ദേഹം പത്താന്, ഏക് വില്ലന്‍ 2 എന്നീ ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജൂലൈ മാസത്തോടെ പത്താന് പൂര്‍ത്തിയാക്കി അയ്യപ്പനും കോശിയും റീമേക്കിന്റെ ഭാഗമാകും.
Photo Courtesy : Google/ images are subject to copyright