ദൃശ്യം2 കേരളത്തിലെ ഒരു തിയേറ്ററിലും റിലീസിന് അനുവദിക്കില്ലെന്ന് കേരള ഫിലിം ചേംബര്‍

ദൃശ്യം2  കേരളത്തിലെ ഒരു തിയേറ്ററിലും റിലീസിന് അനുവദിക്കില്ലെന്ന് കേരള ഫിലിം ചേംബര്‍

ദൃശ്യം 2 ഒടിടി റിലീസിന് ശേഷം തിയേറ്ററില്‍ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍. എന്നാൽ ഇപ്പോഴിതാ ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് ഫിലിം ചേംബര്‍. ദൃശ്യം2 തിയറ്റര്‍ റിലീസിന് അനുവദിക്കില്ലെന്നാണ് ഫിലിം ചേംബര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദൃശ്യം 2 ഒടിടിക്ക് നല്‍കരുതായിരുന്നെന്നും ആ സിനിമ കേരളത്തിലെ ഒരു തിയേറ്ററിലും കളിക്കില്ലെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.

മോഹന്‍ലാല്‍ അഭിനയിച്ച സിനിമയാണെങ്കിലും പുതുമുഖ ചിത്രമാണെങ്കിലും ഒടിടിയില്‍ റിലീസ് ചെയ്താല്‍ പിന്നീട് തിയേറ്ററില്‍ പുറത്തിറക്കാന്‍ സാധിക്കില്ലെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. ഒടിടിയ്ക്ക് ശേഷം ചിത്രം തിയറ്റര്‍ റിലീസാകാമെന്ന് ആരും പ്രതീക്ഷിക്കണ്ടെന്നും മോഹന്‍ ലാലിനു മാത്രമായി പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. സൂപ്പര്‍ താരത്തിനോ സൂപ്പര്‍ നിര്‍മാതാവിനോ പ്രത്യേക ഇളവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുവര്‍ഷ ദിനത്തിലാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒടിടി റിലീസായിരിക്കുമെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചത്. ഇതിനെതിരെ തിയറ്റര്‍ ഉടമകള്‍ രംഗത്ത് വന്നെങ്കിലും നിര്‍മാതാവും അണിയറ പ്രവത്തകരും തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഫിലിം ചേംബറിന്റെ പുതിയ പ്രഖ്യാപനം.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.