ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനായ കൊവിഷീല്‍ഡിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.

ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനായ കൊവിഷീല്‍ഡിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.

ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനായ കൊവിഷീല്‍ഡിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കൂടാതെ വാക്സിന്‍ ആഗോള തലത്തില്‍ ഉപയോഗിക്കാനാണ് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ വാക്സിന്‍ വിലകുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുള്ളതാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അവികസിത രാജ്യങ്ങളിലെ വിതരണത്തിന് ഏറ്റവും അനുയോജ്യമാണ് ഇന്ത്യന്‍ വാക്സിനെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ഇതോടെ വാക്സിന്‍ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയിലെ പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, ആസ്ട്രാസെനക-എസ്‌കെ ബയോ എന്നീ സ്ഥാപനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെയുള്ള കോവിഡ് നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങള്‍ക്കായി വാക്സിന്‍ വിതരണം ചെയ്യാന്‍ സാധിക്കും. ഓക്സ്ഫഡ് സര്‍വ്വകലാശാലയും ആസ്ട്രാസെനകയും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്സിന്‍ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നിര്‍മിക്കുന്നത്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.