നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പോലീസ് വളഞ്ഞിട്ട് മര്‍ദ്ദിച്ചു. വനിതാ പ്രവര്‍ത്തകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഏതാണ്ട് ഒരു മണിക്കൂറോളം സെക്രട്ടറിയേറ്റ് പരിസരത്ത് യുദ്ധസമാന സാഹചര്യമായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്തിന്റെ നേതൃത്വത്തില്‍ എത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ്. ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ പ്രതിഷേധക്കാര്‍ കന്റോണ്‍മെന്റ് ഗേറ്റിന് മുന്നിലെ ബാരിക്കേഡ് മറികടന്ന് സെക്രട്ടറിയേറ്റിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.
നിരവധി തവണ പോലീസ് ലാത്തിവീശിയെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. സെക്രട്ടറിയേറ്റ് വളപ്പില്‍ നിന്ന് പോലീസുകാരും റോഡില്‍ നിന്നും പ്രതിഷേധക്കാരും കല്ലും കസേരയും പരസ്പരം വലിച്ചെറിഞ്ഞു. മാര്‍ച്ച് അക്രമാസക്തമായതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തേക്ക് എത്തിയതോടെ സ്ഥലം കൂടുതല്‍ സംഘര്‍ഷഭരിതമായി. പരസ്പ്പരമുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസിനും പരിക്കേറ്റു.പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് അഭിജിത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
Photo Courtesy : Google/ images are subject to copyright