രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കൊവിഡ് പ്രതിസന്ധി അതിജീവിച്ചാണ് ബജറ്റ് തയാറാക്കിയതെന്ന് ധനമന്ത്രി പറഞ്ഞു. അതിനിടെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം നടന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം.

നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണ് ഇത്. ചരിത്രത്തിലാദ്യമായി പൂര്‍ണമായും കടലാസ് രഹിത ബജറ്റ് ആണ് ഇത്തവണ അവതരിപ്പിയ്ക്കുന്നത്.

ബഡ്ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തിയത്. ബഡ്ജറ്റ് കോപ്പി വിതരണം ചെയ്യുന്നതും ഡിജിറ്റലായി ആയിരിക്കും.

കൊവിഡ് മഹാമാരിക്ക് പിന്നാലെ രാജ്യം ഇതുവരെ അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ഇതിന് ശേഷം ആദ്യം പ്രഖ്യാപിക്കുന്ന ബജറ്റ് എന്ന പ്രത്യേകതയും ഈ ബജറ്റിനുണ്ട്. ആ​ന്‍​ഡ്രോ​യി​ഡ്, ആ​പ്പി​ള്‍ സ്മാ​ര്‍​ട്ഫോ​ണു​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക ബ​ജ​റ്റ് ആ​പ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.