കേന്ദ്രബജറ്റ് 2021 ; ആരോഗ്യമേഖലയ്ക്ക് പ്രത്യേക ഊന്നല്‍ 64,180 കോടി, കൊവിഡ് വാക്‌സിനേഷനായി 35,000 കോടി.

കോവിഡ് വാക്‌സിന്‍ വിതരണം രാജ്യത്തിന്റെ നേട്ടമാണെന്നും ജി ഡി പിയുടെ പതിമൂന്നുശതമാനം ചെലവിട്ട് മൂന്ന് ആത്മനിര്‍ബര്‍ ഭാരത് പാക്കേജുകള്‍ അവതരിപ്പിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച ശാസ്ത്രജ്ഞനര്‍ക്കും ധനമന്ത്രി നന്ദി പറഞ്ഞു. കോവിഡ് വാക്‌സിന് വേണ്ടി 35,000 കോടി. ആവശ്യമെങ്കില്‍ കൂടുതല്‍ തുക മുടക്കുമെന്നും പ്രഖ്യാപിച്ചു. വാക്‌സിന്‍ സൗജന്യമായി കൊടുക്കുമോ എന്ന് പറഞ്ഞതുമില്ല. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നത്.

രാജ്യത്ത് മാലിന്യ സംസ്‌കരണത്തിനും മലനീകരണം തടയാനും കൂടുതല്‍ നടപടികള്‍ ഉണ്ടാകും. രാജ്യത്ത് പുതിയ 15 എമര്‍ജന്‍സി ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങുമെന്നും പ്രഖ്യാപിച്ചു.

27.1 ലക്ഷം കോടി രൂപയുടെ ആത്മ നിര്‍ഭര്‍ പാക്കേജ് പ്രഖ്യാപിച്ചു ഈ പാക്കേജുകള്‍ സാമ്ബത്തിക ഉത്തേജനത്തിന് സഹായിച്ചു. സര്‍ക്കാര്‍ നടപടികള്‍ കര്‍ഷകര്‍ക്കും സഹായമായി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ് സഹായിച്ചു.

80 കോടി ആളുകള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം നല്‍കാനായെന്നും ദേശീയ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ തുക നല്‍കുമെന്നും പുതിയ സ്ഥാപനങ്ങള്‍ ഉണ്ടാക്കുമെന്നും ധനമന്ത്രി പറഞ്ഞു. 64,180 കോടി രൂപയുടെ പക്കേജ് ആണ് ആരോഗ്യമേഖലയ്ക്കായി വകയിരുത്തിയത്.

നഗരശുചിത്വ പദ്ധതിക്കായി 1,41,678 കോടി രൂപ മാറ്റി. ശുദ്ധജല പദ്ധതിക്ക് 2,87,000 കോടിയുടെ പാക്കേജ് അനുവദിച്ചു. കൊവിഡ് വാക്സിന് 35,000 കോടി രൂപയും ധനമന്ത്രി ബജറ്റില്‍ വകയിരുത്തി. കോവിഡിനെതിരായ പോരാട്ടം തുടരുന്നതിനായിട്ടാണ് ഈ പാക്കേജ് എന്ന് ധനമന്ത്രി.

കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം വിജയിച്ചുവെന്നും ഇന്ത്യയുടെ കൊവിഡ് വാക്സിന്‍ ലോകത്തിന് തന്നെ മാതൃകയാണെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് നിലവില്‍ രണ്ട് കൊവിഡ് വാക്സിനുണ്ട്. രണ്ട് വാക്സിനുകള്‍ കൂടി പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു.

കൊവിഡ് വാക്സിനായി 35,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആവശ്യമെങ്കില്‍ ഇനിയും ചെലവഴിക്കുമെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. കൂടാതെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ട വാക്‌സിനും ലോകത്തെ നൂറോളം രാജ്യങ്ങള്‍ക്ക് ആവശ്യമായ വാക്‌സിനും ഇവിടെ തന്നെ ഉത്പാദിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡുകാലത്ത് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന, മൂന്ന് ആത്മ നിര്‍ഭാര്‍ ഭാരത് പാക്കേജുകളും തുടര്‍ന്നുള്ള പ്രഖ്യാപനങ്ങളും അഞ്ച് മിനി ബജറ്റുകള്‍ പോലെയായിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

2022 മാര്‍ച്ചിനുള്ളില്‍ 8000 കിലോമീറ്റ൪ റോഡുകള്‍ വികസിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

നഗര സ്വച്ഛ ഭാരത് മിഷന്‍ 2.0 നടപ്പാക്കും. ആരോഗ്യമേഖലയില്‍ 137 % അധിക വകയിരുത്തല്‍ .എല്ലാവര്‍ക്കും ശുദ്ധജലം എത്തിക്കാന്‍ പദ്ധതി. ഇതിനായി 2.87 കോടി രൂപയുടെ പദ്ധതി നടപ്പാക്കും.

പഴയ വാഹനങ്ങള്‍ നശിപ്പിക്കാന്‍ പദ്ധതി. 20 വര്‍ഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങലും 15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും നശിപ്പിക്കും.

വായു മലിനീകരണം ചെറുക്കാന്‍ 42 നഗര കേന്ദ്രങ്ങള്‍ക്കായി 2,217 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ജല ജീവന്‍ ദൗത്യത്തിനായി 2.87 ലക്ഷം കോടി രൂപ വകയിരുത്തി. കോവിഡ് വാക്സീന്‍ വിതരണത്തിനായി 35,000 കോടി രൂപ വകയിരുത്തി. ആരോഗ്യമേഖലയ്ക്ക് വകയിരുത്തിയത് 2.23 ലക്ഷം കോടി. മുന്‍വര്‍ഷത്തേതില്‍ നിന്ന് 137 % വര്‍ധന.

ഇന്ത്യയില്‍ ദേശീയ പാതയുടെ നിര്‍മാണം ഈ വര്‍ഷം റെക്കോര്‍ഡ് തരത്തിലായിരിക്കും. വന്‍ പ്രഖ്യാപനമാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയത്. 11000 കിലോ മീറ്റര്‍ ദേശീയ പാത നിര്‍മാണമാണ് നടത്തിയത്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെയാണ് പ്രഖ്യാപനം കൊണ്ട് ലക്ഷ്യമിട്ടത്. തമിഴ്‌നാട്ടില്‍ 3500 കിലോ മീറ്റര്‍ ദേശീയ പാതയും കേരളത്തില്‍ 65000 കോടി ചെലവിട്ട് 1100 കിലോ മീറ്റര്‍ ദേശീയ പാതയും നിര്‍മിക്കും. ബംഗാളില്‍ 95000 കോടി ചെലവിട്ട് 675 കിലോ മീറ്റര്‍ ദേശീയ പാതയും, അസമില്‍ അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 1300 കിലോ മീറ്റര്‍ ദേശീയ പാതയും നിര്‍മിക്കും.

സാമ്ബത്തിക ഇടനാഴികളെ പ്രോത്സാഹിപ്പിക്കാന്‍ റോഡുകളുടെ വികസനം അത്യാവശ്യമാണ്. അതുകൊണ്ട് ക്യാപിറ്റല്‍ എക്‌സ്‌പെന്‍ഡീച്ചര്‍ 5.54 കോടി രൂപയായി ഉയര്‍ത്തുമെന്ന് ധനമന്ത്രിപറഞ്ഞു. റെയില്‍വേക്കായി 1.10 ലക്ഷം കോടിയും അനുവദിച്ചു. ദീര്‍ഘകാല ചെലവുകള്‍ക്കാണ് ഇതില്‍ 1.7 ലക്ഷം കോടിയും ഉപയോഗിക്കുക. പുതിയ ആരോഗ്യ സ്‌കീമും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 64180 കോടിയും പ്രഖ്യാപിച്ചു. അതേസമയം പൊതു ജന ഗതാഗത സൗകര്യം മെച്ചപ്പെടുത്താന്‍ അത്തരം ബ സ്സുകള്‍ക്ക് 18000 കോടിയും ധനമന്ത്രി പ്രഖ്യാപിച്ചു.

അതേസമയം ഊര്‍ജ മേഖലയ്ക്കായി 3.05 കോടി രൂപയും ധനമന്ത്രി പ്രഖ്യാപിച്ചു. ഗ്യാസ് വിതരണ ശൃംഖലയിലേക്ക് അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 100 നഗരങ്ങള്‍ കൂടി വരുമെന്ന് ധനമന്ത്രിപറഞ്ഞു. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തി. കേരളത്തില്‍ റോഡ് വികസനത്തിന് 65000 കോടി മധുര – കൊല്ലം ഹൈവേയ്ക്ക് തുക വകയിരുത്തും. അന്തരീക്ഷ മലിനീകരണം തടയാന്‍ 2217 കോടിയും, സ്വച്ഛ്ഭാരതിന് അഞ്ച് വര്‍ഷത്തേക്ക് 1,41,678 കോടിയും വകയിരുത്തി. 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.