സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന് തുടക്കമായി; ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് രണ്ടാംഘട്ടത്തില്‍ ആദ്യം വാക്‌സിന്‍ സ്വീകരിച്ചത്.

സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന് തുടക്കമായി; ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് രണ്ടാംഘട്ടത്തില്‍ ആദ്യം വാക്‌സിന്‍ സ്വീകരിച്ചത്.

സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന് തുടക്കമായി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തി ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് രണ്ടാംഘട്ടത്തില്‍ ആദ്യം വാക്‌സിന്‍ സ്വീകരിച്ചത്. ഇതിന് പിറകെ തിരുവനന്തപുരം ജില്ലാ കലക്ടര്‍ നവജോത് ഖോസയും വാക്‌സിന്‍ സ്വീകരിച്ചു.

സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ അല്ലാതെയുള്ള കൊവിഡ് മുന്നണി പോരാളികള്‍ക്കാണ് കൊവിഡ് വാക്സീന്‍ ഇന്ന് മുതല്‍ നല്‍കി തുടങ്ങിയത്. കൊവിഷീല്‍ഡ് വാക്സിനാണ് നല്‍കുന്നത്. പൊലിസ് ഉദ്യോഗസ്ഥര്‍, മറ്റ് സേനാ വിഭാഗങ്ങള്‍, റവന്യൂ പഞ്ചായത്ത് ജീവനക്കാര്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍, എന്നീ വിഭാഗങ്ങളിലെ മുന്നണിപ്പോരാളികളെയാണ് രണ്ടാംഘട്ടത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇതുവരെ 3,30,775 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ വാക്സിനേഷനും അന്തിമഘട്ടത്തിലായിട്ടുണ്ട്.

അതേസമയം, ഇതുവരെയുള്ള കണക്കില്‍ 3,30,775 ആരോഗ്യപ്രവര്‍ത്തകരാണ് കേരളത്തില്‍ വാക്സിന്‍ സ്വീകരിച്ചത്. എന്നാല്‍ കൊവാക്സിനും കേരളം സ്റ്റോക്ക് ചെയ്തിട്ടുണ്ടെങ്കിലും മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഉപയോഗിക്കില്ലെന്ന് നേരത്തേ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.