സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളം; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി.

സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളം; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി.

സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിച്ച സര്‍ക്കാരിന് കനത്ത തരിച്ചടി. സമര ദിനങ്ങള്‍ ശമ്പള അവധിയായി കണക്കാക്കി ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

ആ​ല​പ്പു​ഴ ക​ള​ര്‍​കോ​ട് സ്വ​ദേ​ശി​യും മു​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ജി. ​ബാ​ല​ഗോ​പാ​ല്‍ സ​മ​ര്‍​പ്പി​ച്ച പൊ​തു​താ​ല്‍​പ്പ​ര്യ ഹ​ര്‍​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ ഈ ഉ​ത്ത​ര​വ്. ശ​മ്പ​ളം ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ തി​രി​ച്ചു​പി​ടി​ക്കാ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ജ​നു​വ​രി എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ല്‍ ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു.

സംസ്ഥാനത്ത് ഡയസ്നോണ്‍ നിലനില്‍ക്കെ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാഷ്വല്‍ അവധി അനുവദിച്ച്‌ ഹാജര്‍ രേഖപ്പെടുത്താന്‍ അവസരം നല്‍കി സമരം വിജയിച്ചത് സംസ്ഥാനത്തെ ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണെന്നും സര്‍ക്കാര്‍ നടപടി പക്ഷപാതപരമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

പ്രളയക്കെടുതി മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഖജനാവില്‍ നിന്ന് 180 കോടി ചെലവഴിച്ച്‌ സമരക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം ഏകപക്ഷീയമാണെന്നും ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ഉത്തരവ് രണ്ടു മാസത്തിനകം നടപ്പാക്കണം. സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ഹാജര്‍ രജിസ്റ്റര്‍ പരിശോധിച്ച്‌ നടപടിയെടുക്കാനും ശമ്പളം നല്‍കിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കാനും കോടതി നിര്‍ദേശിച്ചു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.