കാറിലെ മുന്‍സീറ്റിലെ സഹയാത്രികനും എയര്‍ബാഗ്​ നിര്‍ബന്ധമാക്കി ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍.

കാറിലെ മുന്‍സീറ്റിലെ സഹയാത്രികനും എയര്‍ബാഗ്​ നിര്‍ബന്ധമാക്കി ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍.

വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ കാറുകളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഡ്രൈവര്‍ക്ക്​ പുറമേ മുന്‍സീറ്റിലെ സഹയാത്രികനും എയര്‍ബാഗ്​ നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി. 2021 ഏപ്രില്‍ ഒന്നിന്​ ശേഷം നിര്‍മിക്കുന്ന കാറുകള്‍ക്കാണ്​ എയര്‍ബാഗ്​ നിര്‍ബന്ധമാക്കിയത്​. കേന്ദ്ര ​ഗതാഗത-ഹൈവേ മന്ത്രാലയമാണ്​ ഉത്തരവിറക്കിയത്​.

ഇപ്പോള്‍ നിര്‍മാണം പുരോഗമിക്കുന്ന കാറുകളില്‍ 2021 ആഗസ്റ്റ്​ 31ന്​ മുമ്ബ്​ എയര്‍ബാഗുകള്‍ ഘടിപ്പിക്കണമെന്നും ഉത്തരവില്‍ വ്യക്​തമാക്കുന്നു. നിലവില്‍ റോഡിലുള്ള വാഹനങ്ങള്‍ക്ക്​ ഉത്തരവ്​ ബാധകമല്ല.

2019 ജൂലൈയിലാണ്​ ഡ്രൈവര്‍ക്ക്​ എയര്‍ബാഗ്​ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്​. അന്ന്​ കാറുകളുടെ വില അമിതമായി ഉയര്‍ന്നിരുന്നില്ല. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ്​ തീരുമാനമെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്‌​ രാജ്യത്ത്​ 2019ല്‍ 4.49 ലക്ഷം റോഡപകടങ്ങളാണ്​ നടന്നത്​. ഇതില്‍ 1.5 ലക്ഷം പേര്‍ക്ക്​ ജീവന്‍ നഷ്​ടമായി. ലോകത്ത്​ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ്​ ഇന്ത്യ. 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.