കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌​ ഉത്തര്‍പ്രദേശിലെ ക്ഷീരകര്‍ഷകര്‍.

കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌​ ഉത്തര്‍പ്രദേശിലെ ക്ഷീരകര്‍ഷകര്‍.

കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌​ ഉത്തര്‍പ്രദേശിലെ ക്ഷീരകര്‍ഷകര്‍. പാല്‍ വിതരണം നിര്‍ത്തിക്കൊണ്ടാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. അംരോഹ ജില്ലയിലെ മൂന്നു ഗ്രാമങ്ങളിലെ കര്‍ഷകരാണ്​ സഹകരണ സംഘങ്ങള്‍ക്ക്​ പാല്‍ നല്‍കുന്നത്​ നിര്‍ത്തിയത്​.

ശഹ്​സാദ്​പുര്‍, റസൂല്‍പുര്‍ മാഫി, ചുച്ചാലിയ കൂര്‍ദ്​, എന്നീ ഗ്രാമങ്ങളാണ്​ പാല്‍ വിതരണം നിര്‍ത്തിവച്ചത്. സഹകരണ സംഘങ്ങളുടെ പാത്രങ്ങള്‍ തലകീഴായി കമിഴ്​ത്തിവെക്കുകയും ചെയ്​തു. പാല്‍ സംഭരണത്തിനെത്തിയ ടാങ്കറുകള്‍ ഒഴിഞ്ഞാണ് ​ ഗ്രാമത്തില്‍നിന്ന്​ മടങ്ങിയത്. കര്‍ഷക സഹോദരങ്ങള്‍ക്ക്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ്​ പാല്‍ വിതരണം നിര്‍ത്തിയതെന്നും തങ്ങള്‍ക്ക്​ കഴിയുന്ന രീതിയില്‍ പ്രതിഷേധിക്കാനാണ്​ തീരുമാനമെന്നും ക്ഷീരകര്‍ഷകനായ ദിനേശ്​ കുമാര്‍ പറഞ്ഞു.

പെട്രോള്‍ വില നൂറു കടന്നതോടെ മാര്‍ച്ച്‌​ ആറുമുതല്‍ പാല്‍ ലിറ്റര്‍ നൂറുരൂപക്ക്​ വില്‍ക്കുമെന്ന്​ കര്‍ഷക സംഘടനകള്‍ നേരത്തേ അറിയിച്ചിരുന്നു. നിലവില്‍ 35 രൂപക്കാണ്​ പാല്‍ വില്‍പ്പന നടത്തുന്നത് . അതെ സമയം ക്ഷീര കര്‍ഷകരോട് പാല്‍ വിതരണം നിര്‍ത്തിവെക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടി​ട്ടില്ലെന്നും കര്‍ഷകരോട്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌​ അവര്‍ സ്വയം പാല്‍ വിതരണം നിര്‍ത്തിവെച്ചതാണെന്നും ഭാരതീയ കിസാന്‍ യൂനിയന്‍ യുവജന നേതാവ്​ ദിഗംബര്‍ സിങ്​ വെളിപ്പെടുത്തി .കര്‍ഷക പ്രക്ഷോഭത്തിന്റെ മാറ്റൊലി തങ്ങളില്‍ മാത്രം ഒതുങ്ങില്ലെന്നും താഴെതട്ടിലെ കര്‍ഷകര്‍ മുതല്‍ സാധാരണ ജനങ്ങളില്‍ വരെ എത്തിയതായും ഭാരതീയ കിസാന്‍ യൂനിയന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.