കോവിഡ് രോഗം നിയന്ത്രണവിധേയമാകുന്നതിനിടയില്‍ അരീക്കോട്ട് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു.

കോവിഡ് രോഗം നിയന്ത്രണവിധേയമാകുന്നതിനിടയില്‍ അരീക്കോട്ട് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു.

കോവിഡ് രോഗം നിയന്ത്രണവിധേയമാകുന്നതിനിടയില്‍ അരീക്കോട്ട് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. താഴെ കൊഴക്കോട്ടൂരിലുള്ള ഏഴുവയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം രോഗലക്ഷണവുമായി അരീക്കോട് താലൂക്ക് ആശുപത്രിയിലും, പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടിയെത്തിയ കുട്ടിയെ രണ്ടിടങ്ങളില്‍നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍, കുട്ടിക്ക് രോഗം പകരാനിടയായ സാഹചര്യം കണ്ടെത്താനായിട്ടില്ല.

അതേസമയം, കുട്ടി ഉപയോഗിച്ച വെള്ളം മുതല്‍ ബന്ധപ്പെട്ട സ്ഥലങ്ങളിലെ വെള്ളം വരെ ശേഖരിച്ച്‌ ചാത്തമംഗലം സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലേക്കും ഭക്ഷണം, വിസര്‍ജ്യം തുടങ്ങിയവ മഞ്ചേരി മെഡിക്കല്‍കോളേജിലേക്കും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഇതുവഴി രോഗത്തിൻ്റെ ഉറവിടം കണ്ടെത്താനാകുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതീക്ഷ. കൂടാതെ രോഗവ്യാപനം തടയുന്നതിൻ്റെ ഭാഗമായി പ്രദേശത്തെ അനധികൃത കച്ചവടസ്ഥാപനങ്ങള്‍ അടപ്പിക്കുന്നതിനും മറ്റുള്ളവയില്‍ ശുചിത്വം നിര്‍ബന്ധമാക്കുന്നതിനുമുള്ള പരിശോധനകള്‍ ആരംഭിച്ചു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.