എസ് ബി ഐ ഉപഭോക്താക്കൾക്ക് വ്യാജ സന്ദേശം: സൂക്ഷിക്കുക !

എസ് ബി ഐ ഉപഭോക്താക്കൾക്ക്  വ്യാജ സന്ദേശം: സൂക്ഷിക്കുക !

എസ്ബിഐ ഉപഭോക്താക്കളുടെ ഫോൺ നമ്പറുകളിലേക്ക് വ്യാജ സന്ദേശം. 9870 രൂപ മൂല്യം വരുന്ന എസ്ബിഐ ക്രഡിറ്റ് പോയിന്റുകള്‍ ഉടന്‍ ഉപയോഗിക്കൂവെന്നാണ് സന്ദേശം. ഇന്റര്‍നെറ്റ് വഴി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ ഹാക്കർമാർ നടത്തുന്ന തട്ടിപ്പാണിതെന്നാണ് കരുതുന്നത്. തമിഴ്‌നാട്ടില്‍ നിന്നാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ ഡൽഹിയിലെ സൈബര്‍ പീസ് ഫൗണ്ടേഷനും ഓടോബൂട് ഇന്‍ഫോസെക് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് ദ്രുതഗതിയിലുള്ള അന്വേഷണം നടക്കുന്നു.

ഈ സന്ദേശം ഉപഭോക്താക്കളെ ഒരു വ്യാജ വെബ്‌സൈറ്റിലേക്കാണ് കൊണ്ടുപോകുന്നത്. ഇവിടെ ഉപഭോക്താക്കളോട് അവരുടെ വ്യക്തിപരവും രഹസ്യമായി സൂക്ഷിക്കേണ്ടതുമായ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെടുന്നു. ക്രഡിറ്റ് കാര്‍ഡ് നമ്പർ , കാലാവധി, സിവിവി, എം – പിന്‍ എന്നിവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫില്‍ യുവര്‍ ഡീറ്റെയ്ല്‍സ് എന്ന ഫോമില്‍ രേഖപ്പെടുത്താനാണ് ആവശ്യപ്പെടുന്നത്.അതേസമയം വ്യക്തികളുടെ പേരും രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്ബറും ഇമെയിലും ഇമെയിലിന്റെ പാസ്വേഡും വെബ്‌സൈറ്റില്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടതായാണ് വിവരം.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.