ക്വാഡ് രാജ്യങ്ങളുടെ പ്രഥമ ഓണ്‍ലൈന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
ക്വാഡ് രാജ്യങ്ങളുടെ പ്രഥമ ഓണ്‍ലൈന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. യു.എസ്. പ്രസിഡന്റ് ജോ ബൈഡനും ഉച്ചകോടിയില്‍ പങ്കെടുക്കും.
ഓണ്‍ലൈനില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇന്തോ-പസഫിക് മേഖലയിലെ സഹകരണവും കോവിഡ് -19 മഹാമാരി അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തേക്കുമെന്നാണ് വിവരം.
എന്നാല്‍ ഇരു നേതാക്കളും തമ്മില്‍ പ്രത്യേകം ചര്‍ച്ചകള്‍ നടത്തുമോ എന്ന കാര്യം വ്യക്തമല്ല.
മോദിയും ബൈഡനും തമ്മില്‍ നേരത്തെ രണ്ട് വട്ടം ടെലിഫോണില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഇന്തോ- പസഫിക് മേഖലയില്‍ ചൈനയെ പ്രതിരോധിക്കാനായി ജപ്പാന്, ഇന്ത്യ, ഓസ്ട്രേലിയ, യു.എസ്. രാജ്യങ്ങള്‍ രൂപം നല്കിയ കൂട്ടായ്മയാണ് ക്വാഡ്.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ജപ്പാന് പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരും യോഗത്തിന്റെ ഭാഗമാകും.
Photo Courtesy : Google/ images are subject to copyright