കൊച്ചി മെട്രോപാതയില്‍ യാത്രികര്‍ക്ക് അനുബന്ധയാത്രാ സൗകര്യമൊരുക്കി 1000 സൈക്കിളുകളെത്തുന്നു.
കൊച്ചി മെട്രോപാതയില്‍ യാത്രികര്‍ക്ക് അനുബന്ധയാത്രാ സൗകര്യമൊരുക്കി 1000 സൈക്കിളുകളെത്തുന്നു. കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷ (കെഎംആര്‍എല്‍)നും കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷ (സിഎസ്എംഎല്‍)നും മൈ ബൈക് എന്ന സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്നാണ് നൂതന പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി പ്രധാന മെട്രോ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് 360 സൈക്കിളുകള്‍ അവതരിപ്പിച്ച് 13ന് പദ്ധതിക്ക് തുടക്കമാകും.
മണിക്കൂറിന് രണ്ടുരൂപ നിരക്കില്‍ മെട്രോപാതയിലുടനീളം 60 ടെര്‍മിനലുകളിലാണ് സൈക്കിള്‍ സജ്ജമാക്കുക. ഒരു ടെര്‍മിനലില്‍ ആറ് സൈക്കിളുകളാണുണ്ടാകുക. പ്രത്യേക ആപ്പിലൂടെയാകും സേവനങ്ങള്‍ ലഭ്യമാക്കുന്നത്. തിരിച്ചുനല്‍കാമെന്ന വ്യവസ്ഥയില്‍ 500 രൂപ നിക്ഷേപമായി സ്വീകരിച്ചാണ് സൈക്കിള്‍ പദ്ധതിയില്‍ അംഗമാക്കുക.
സൗകര്യപ്രദമായ ടെര്‍മിനല്‍ തെരഞ്ഞെടുത്ത് പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഇഷ്ടാനുസരണം ദിവസ, ആഴ്ച, മാസ വാടകയ്ക്ക് സൈക്കിള്‍ ഉപയോഗിക്കാം. പദ്ധതിയിലേക്ക് കെഎംആര്‍എലും സിഎസ്എംഎലും വാങ്ങിയ സൈക്കിളുകളുടെ ആദ്യ ലോഡ് വൈറ്റില മെട്രോ സ്റ്റേഷനില്‍ കഴിഞ്ഞദിവസം എത്തി. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്ക് 50 മണിക്കൂര്‍ സൗജന്യമായി സൈക്കിള്‍ ഉപയോഗിക്കാം.
Photo Courtesy : Google/ images are subject to copyright