രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം കൂടുന്നത് കേന്ദ്ര സര്‍ക്കാരിനെ ആശങ്കയില്‍ ആക്കുന്നു.

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം കൂടുന്നത് കേന്ദ്ര സര്‍ക്കാരിനെ ആശങ്കയില്‍ ആക്കുന്നു.

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം കൂടുന്നത് കേന്ദ്ര സര്‍ക്കാരിനെ ആശങ്കയില്‍ ആകുന്നു. കോവിഡ് ബാധ ഏതാണ്ട് നിയന്ത്രണ വിധേയമായി എന്ന വിശ്വാസത്തില്‍ ആയിരുന്നു സര്‍ക്കാര്‍. എന്നാല്‍ മാര്‍ച്ച്‌ മാസത്തില്‍ കോവിഡ് വീണ്ടും രൂക്ഷമായ സാഹചര്യമാണ് ഉണ്ടായത്. പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കാന്‍ സാധ്യത ഉണ്ട്.

മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാം തരംഗമാണെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു. അടുത്ത മാസങ്ങളില്‍ ഇത് രൂക്ഷമാകാനാണ് സാധ്യത. വാക്‌സിന്‍, ക്വാറന്റീന്‍ തുടങ്ങിയ നടപടികള്‍ കാര്യക്ഷമമായി നടത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ കോവിഡ് ബാധിതരില്‍ 56 % മഹാരാഷ്ട്രയിലാണ്. 16, 260 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.