നടന്‍ ജഗതി ശ്രീകുമാര്‍ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു; ‘തീമഴ തേന്‍ മഴ’ ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്.

നടന്‍ ജഗതി ശ്രീകുമാര്‍ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു; ‘തീമഴ തേന്‍ മഴ’ ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. ‘തീമഴ തേന്‍ മഴ’ ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. സംവിധായകന്‍ കുഞ്ഞുമോന്‍ താഹയാണ് ചിത്രത്തിൻ്റെ കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ ഹാസ്യ സാമ്രാട്ടിനെ ബിഗ് സ്‌ക്രീനില്‍ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.

കറുവാച്ചന്‍ എന്ന് വിളിപ്പേരുള്ള കറിയാച്ചന്‍ എന്ന കഥാപാത്രത്തെയാണ് ജഗതി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ചിത്രീകരണം ജഗതിയുടെ വീട്ടില്‍ വച്ച്‌ നടന്നിരുന്നു. രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചന്‍ എന്ന കഥാപാത്രത്തിന്റെ അച്ഛനായാണ് ജഗതി ശ്രീകുമാര്‍ എത്തുന്നത്. സിനിമയുടെ ചിത്രീകരണം പല സ്ഥലങ്ങളിലായി പുരോഗമിക്കുകയാണ്.

ഒരു കാലത്ത് നാടിനെ വിറപ്പിച്ച ആളായിരുന്നു കറിയാച്ചന്‍. തന്റെ കുടുംബവും മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പക കറിയാച്ചനെ വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാര്‍ തന്റെ കുടുംബമാണെന്ന് തിരിച്ചറിഞ്ഞ കറിയാച്ചന്റെ പ്രതികരണമാണ് സിനിമയുടെ പ്രമേയം. ശരീര ഭാഷകൊണ്ട് ശക്തമായി കറിയാച്ചനെ ജഗതി അവതിപ്പിച്ചുവെന്ന് കുഞ്ഞുമോന്‍ പറഞ്ഞു.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.