പ്രശസ്ത തമിഴ് സിനിമാ താരം വിവേക് അന്തരിച്ചു.
തമിഴ് സിനിമാ താരം വിവേക് അന്തരിച്ചു. 59 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വിവേക് വ്യാഴാഴ്ച ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി കോവിഡ് വാക്സിന് സ്വീകരിച്ചിരുന്നു. എന്നാല്‍ വിവേകിന് ഹൃദയാഘാതമുണ്ടായതും കോവിഡ് വാക്സിനേഷനും തമ്മില്‍ ബന്ധമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഇന്നലെ രാവിലെ ഷൂട്ടിംഗ് സെറ്റില്‍വച്ചു കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സാമി, ശിവാജി, അന്യന് തുടങ്ങി 200-ലേറെ സിനിമകളില്‍ അഭിനയിച്ചു. മികച്ച ഹാസ്യ നടനുള്ള ഫിലംഫെയര്‍ അവാര്‍ഡ് നാല് തവണ ലഭിച്ചു. 220ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
മൂന്ന് തവണ തമിഴ്നാട് സര്‍ക്കാരിൻ്റെ മികച്ച ഹാസ്യ നടനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1990കളില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായി. 2009-ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
Photo Courtesy : Google/ images are subject to copyright