താൻ വംശീയാധിക്ഷേപത്തിന് ഇരയായതായി മാഞ്ചെസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡ്.
യൂറോപ്പ ലീഗ് ഫൈനലിൽ വിയ്യാറയലിനോട് പരാജയപ്പെട്ടതിനു പിന്നാലെ താൻ വംശീയാധിക്ഷേപത്തിന് ഇരയായതായി മാഞ്ചെസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡ്.
വിയ്യാറയലിനെതിരേ ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവിലായിരുന്നു യുണൈറ്റഡിന്റെ തോൽവി. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം സമനിലയിലായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അഞ്ചു കിക്കുകയും ഇരു ടീമുകളും വലയിലെത്തിച്ചതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടു. യുണൈറ്റഡിന്റെ 11-ാം കിക്കെടുത്ത ഗോൾകീപ്പർ ഡേവിഡ് ഡിഹിയക്ക് പിഴച്ചതോടെ മത്സരം വിയ്യാറയൽ സ്വന്തമാക്കുകയായിരുന്നു.
Photo Courtesy : Google/ images are subject to copyright