രോഗവ്യാപനം പരിശോധിച്ച് ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ തീരുമാനമെടുക്കും.
വരും ദിവസങ്ങളിലെ രോഗവ്യാപന തോതുകൂടി പരിശോധിച്ചശേഷം സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരണമോ എന്നകാര്യത്തിൽ തീരുമാനമെടുക്കും. ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ഇക്കാര്യം ചർച്ചചെയ്തു. ഇപ്പോഴത്തെ രീതിയിൽ രോഗനിരക്ക് തുടരുകയാണെങ്കിൽ ലോക്ഡൗൺ നീട്ടേണ്ടിവരുമെന്നാണ് മന്ത്രിമാരുടെ പൊതു അഭിപ്രായം. മിക്കദിവസങ്ങളിലും ഇരുപതിനായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ലോക്ഡൗൺ ഒഴിവാക്കാവുന്ന സ്ഥിതിയില്ലെന്നാണ് പൊതുവായ വിലയിരുത്തൽ. രോഗവ്യാപനം കുറഞ്ഞ ജില്ലകളിൽ ചില ഇളവുകൾ അനുവദിക്കുന്ന കാര്യം പരിഗണിച്ചേക്കുമെന്ന് കരുതുന്നു. നിലവിൽ മെയ് 30 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. ഇപ്പോൾ മലപ്പുറം ജില്ലയിൽ മാത്രമാണ്ട്രി പ്പിൾ ലോക്ഡൗൺ നിലവിലുള്ളത്.
Photo Courtesy : Google/ images are subject to copyright