പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്.

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്.

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്. 53 പുതുമുഖങ്ങൾക്ക് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ഒമ്പതിന് പ്രോടെം സ്പീക്കർ പി.ടി.എ. റഹീമിനു മുൻപാകെയാണ് സത്യപ്രതിജ്ഞ. അക്ഷരമാലാക്രമത്തിലായിരിക്കും അംഗങ്ങളെ ക്ഷണിക്കുക. ആദ്യദിവസം സത്യപ്രതിജ്ഞ ചടങ്ങ് മാത്രമേ നടക്കുകയുള്ളു. സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.
കോവിഡ് ബാധയും ക്വാറന്റീനും കാരണം കെ. ബാബു, എ. വിൻസെന്റ്എന്നിവർക്ക് തിങ്കളാഴ്ച സത്യപ്രതിജ്ഞയ്ക്ക് എത്താനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.
ചൊവ്വാഴ്ചയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്.
26-നും 27-നും സഭ ചേരില്ല. 28-ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം നടത്തും.
പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ജൂൺ 4 ന് അവതരിപ്പിക്കും.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.