വി ടി സതീശൻ പ്രതിപക്ഷനേതാവ്
ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പ്രതിപക്ഷത്തെ വി.ഡി. സതീശൻ എം.എൽ.എ. നയിക്കും. യുവ എം.എൽ.എമാരുടെ ശക്തമായ പിന്തുണയെ തുടർന്നാണ് വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കാൻ ഹൈക്കമാന്റ് തീരുമാനിച്ചത്. തലമുറമാറ്റത്തിന് കോൺഗ്രസ് ഹൈക്കമാന്റ് വഴങ്ങുകയായിരുന്നു. മുതിർന്ന നേതാക്കളിൽ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു. വി.ഡി. സതീശനെ തിരഞ്ഞെടുത്ത വിവരം സംസ്ഥാന നേതൃത്വത്തെ ഹൈക്കമാന്റ് അറിയിച്ചിട്ടുണ്ട്. എം.പിമാരിൽ ഒരാളൊഴികെ എല്ലാവരും സതീശനെ പിന്തുണച്ചു. പാർലമെന്ററി പാർട്ടിയിൽ 11 പേരും സതീശനെ പിന്തുണച്ചു.
Photo Courtesy : Google/ images are subject to copyright