സമൂഹമാധ്യമ ഉപയോക്താക്കള്‍ക്കായി കേന്ദ്രത്തിന്റെ പുതിയ നിയമങ്ങള്‍….

സമൂഹമാധ്യമ ഉപയോക്താക്കള്‍ക്കായി കേന്ദ്രത്തിന്റെ പുതിയ നിയമങ്ങള്‍….

കേന്ദ്രം നടപ്പിലാക്കുന്ന പുതിയ നിയമങ്ങള്‍ സമൂഹമാധ്യമ ഉപയോക്താക്കള്‍ക്ക് ചില സുപ്രധാന മാറ്റങ്ങളിയിരിക്കും കൊണ്ടുവരിക. ഇവ നിലവില്‍ വന്നു കഴിഞ്ഞുവെന്ന നിലപാടിലാണ് സർക്കാർ. ആയതിനാൽ  ഇതുവരെയുള്ള സമൂഹമാധ്യമ ഉപയോഗം പോലെയായിരിക്കില്ല വരുന്ന നാളുകളിൽ എന്നതിനാല്‍ ഇക്കാര്യങ്ങള്‍ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതുണ്ട് . കേന്ദ്ര സർക്കാരിന്റെ പുതിയ ഇന്റര്‍മീഡിയറി റൂള്‍സ് 2021 നെതിരെ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ്  ഡല്‍ഹി ഹൈക്കോടതിയില്‍ കേസു നല്‍കിയിരിക്കുകയാണ്. ഇപ്പോഴത്തെ നിലപാടുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് കമ്പനിയുടെ തീരുമാനമെങ്കില്‍ വാട്‌സാപ്പ് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. പുതിയ നിയമങ്ങള്‍ വാട്‌സാപ്പ് , ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി നിരവധി സേവനങ്ങളെ ബാധിക്കും. ഇനിമേല്‍ ഒരു പോസ്റ്റ് ആരാണ് ആദ്യം ചെയ്തതെന്ന വിവരം സർക്കാർ ആവശ്യപ്പെട്ടാൽ പറഞ്ഞുകൊടുക്കണം എന്നതാണ് ഇതിലെ ഏറ്റവും പ്രധാനവിഷയം. ഈ നിയമം ഫെയ്സ്ബുക്കിന്റെയും വാട്സാപ്പിന്റെ മേധാവിയായ മാർക്ക് സക്കർബർഗിന് മുന്നിലുള്ള ഒരു വലിയ വെല്ലുവിളിയാണിത്. ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ഇനി അറിയേണ്ടത്. കൂടാതെ ഇതിന്റെ സാങ്കേതിക വശങ്ങളും പരിശോധിക്കേണ്ടതുണ്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.