സബ് ഇൻസ്‌പെക്ടർ ആനി, ഇന്നലകളോട് പൊരുതി ജീവിതവിജയം നേടിയ വനിത

സബ് ഇൻസ്‌പെക്ടർ ആനി, ഇന്നലകളോട് പൊരുതി ജീവിതവിജയം നേടിയ വനിത

ജീവിതം വഴിമുട്ടിയെന്ന് ചിന്തിച്ച് ആത്മഹത്യ ചെയ്യുന്ന സ്ത്രീകൾക്ക് മാതൃകയാണ് വർക്കല സബ് ഇൻസ്‌പെക്ടർ ആനി.. വളരെ ചെറുപ്രായത്തിൽ വിദ്യാർഥിനിയായിരിക്കുമ്പോൾ തന്നെ പ്രണയിച്ച് വിവാഹം കഴിച്ചു. രണ്ട് വർഷങ്ങൾക്ക് ശേഷം ആ ബന്ധം അവസാനിക്കുമ്പോൾ എട്ട് മാസം പ്രായമായ കൈക്കുഞ്ഞ് മാത്രം കൈമുതൽ. സഹായിക്കാൻ ഒരാളോ തലചായ്ക്കാൻ ഒരിടമോ ഇല്ലാതെ പെരുവഴിയിൽ നിൽക്കുമ്പോൾ തോറ്റുപിന്മാറാൻ തയ്യാറല്ലായിരുന്നു അവർ. ബന്ധുവായ അമ്മൂമ്മയുടെ വീട്ടിൽ തങ്ങനായി.അവിടെ നിന്ന് പഠനം തുടർന്ന് ബിരുദം നേടി. പലയിടങ്ങളിലായി മകനുമായി മാറിതാമസിച്ചു. ഡോർ ടു ഡോർ ഡെലിവറി മുതൽ ചെറിയ ജോലികൾ നോക്കി. പരിചയത്തിലുള്ള ഒരു ചേച്ചിയാണ് വർക്കല ശിവഗിരി തീർഥാടനസ്ഥലത്ത് ഒരു സ്റ്റാൾ ലേലത്തിൽ പിടിക്കാൻ സഹായിച്ചത്. അവിടെ നാരങ്ങാവെള്ളം ബിസിനസ് ചെയ്തു. 2014 ൽ ൽ സുഹൃത്തിന്റെ പ്രേരണയിൽ വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാൻ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിൽ ചേർന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016-ൽ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ൽ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂൺ 25-ന് വർക്കലയിൽ എസ്.ഐ.യായി ആദ്യനിയമനം. അത്‌ വർക്കല ആണെന്നറിഞ്ഞപ്പോൾ പഴയ ഓർമ്മകൾ എല്ലാവരോടും പങ്കുവയ്ക്കണമെന്ന് തോന്നി. ജീവിതത്തിൽ നേരിടുന്ന പല വീഴ്ചകളിലും തകർന്നുപോകാതെ പൊരുതി വിജയം നേടുക. സ്വന്തം ജീവിതംകൊണ്ട്  ആനി സമൂഹത്തിന് പകർന്നുനൽകുന്ന പാഠമതാണ്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.