ട്വിറ്ററിന് കേന്ദ്രസർക്കാരിന്റെ അന്ത്യശാസനം..

ട്വിറ്ററിന് കേന്ദ്രസർക്കാരിന്റെ അന്ത്യശാസനം..

സാമൂഹിക മാധ്യമങ്ങൾക്കായുളള പുതിയ ഡിജിറ്റൽ നിയമങ്ങൾ പ്രകാരം നിയമിക്കേണ്ട ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തിൽ ട്വിറ്ററിന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകി . ഐടി നിയമങ്ങൾ പാലിക്കുക അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാവുകയെന്നാണ് കേന്ദ്രം ട്വിറ്ററിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ആറുമാസങ്ങളായി ലോഗിൻ ചെയ്തിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിൽ നിന്ന് ട്വിറ്റർ ബ്ലു ടിക് വെരിവഫിക്കേഷൻ ബാഡ്ജ് ട്വിറ്റർ നീക്കം ചെയ്തിരുന്നു.
നിയമങ്ങൾ പാലിക്കാനുള്ള അവസാന അവസരം നൽകുന്നു. വീഴ്ച വരുത്തിയാൽ ഐടി ആക്ട് 2000ത്തിലെ 79-ാം അനുച്ഛേദപ്രകാരം ട്വിറ്ററിന് ലഭ്യമായ ബാധ്യതകളിൽ നിന്നുളള ഒഴിവാക്കൽ പിൻവലിക്കുന്നതു കൂടാതെ ഐടി നിയമം, ഇന്ത്യയിലെ മറ്റു ശിക്ഷാനിയമങ്ങൾ എന്നിവ പ്രകാരമുളള അനന്തരനടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പിൽ കേന്ദ്രം വ്യക്തമാക്കുന്നു.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.