തീ​വ്ര​വാ​ദവി​രു​ദ്ധ സ്ക്വാ​ഡ് രവി പൂജാരിയെ ഇന്നും ചോദ്യം ചെയ്യും..

തീ​വ്ര​വാ​ദവി​രു​ദ്ധ സ്ക്വാ​ഡ് രവി പൂജാരിയെ ഇന്നും ചോദ്യം ചെയ്യും..

കുപ്രസിദ്ധ അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി​യെ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് ഇ​ന്നും ചോ​ദ്യം ചെ​യ്യും. കൊ​ച്ചി ബ്യൂ​ട്ടി പാ​ർ​ല​ർ വെ​ടി​വ​യ്പ്പ് കേ​സി​ൽ ര​വി പൂ​ജാ​രി​യു​ടെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​യേക്കാമെ​ന്നാ​ണ് സൂ​ച​ന.
കൊച്ചിയിൽ നെയിൽ ആർട്ട് പാർലർ ഉടമ ന​ടി ലീ​ന മ​രി​യ പോ​ളി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട സൂ​ത്ര​ധാ​ര​ന്‍റെ പേ​ര് ര​വി പൂ​ജാ​രി വെ​ളി​പ്പെ​ടു​ത്തി​യെ​ന്നാ​ണു പുറത്തുവന്നിരിക്കുന്ന വി​വ​രം. കാ​സ​ര്‍​ഗോ​ഡും പെ​രു​മ്പാ​വൂ​രും കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗു​ണ്ടാ നേ​താ​വാ​ണ​ത്രെ ഇ​യാ​ൾ. പാ​ർ​ല​റി​നു നേ​രേ വെ​ടി​വ​യ്പ് ന​ട​ത്തു​ക​വ​ഴി ന​ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​വ​രു​ടെ പ​ക്ക​ലു​ള്ള 25 കോ​ടി രൂ​പ​യു​ടെ ഹ​വാ​ല പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.
ര​വി പൂ​ജാ​രി​ക്കാ​യി കേ​ര​ള​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ഇ​ട​നി​ല​ക്കാ​ര​നെ ക​ണ്ടെ​ത്താ​നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൊ​ച്ചി​യി​ല്‍ ഇ​ട​നി​ല​ക്കാ​ര​നാ​യി ഒ​രാ​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​തെ ഇ​ത്ത​ര​മൊ​രു ഓ​പ്പ​റേ​ഷ​ന്‍ ര​വി പൂ​ജാ​രി​ക്കു ന​ട​ത്താ​നാ​വി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന തീ​വ്ര​വാ​ദ വി​രു​ദ്ധ സ്‌​ക്വാ​ഡ്.
തെ​ളി​വെ​ടു​പ്പ് ന​ട​ത്തേ​ണ്ട​തി​നു പു​റ​മെ മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ലയേയും പി.​സി. ജോ​ര്‍​ജ്ജിനെയും ഫോ​ണി​ല്‍ വി​ളി​ച്ചു വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ കേ​സി​ലും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ള്ളതിനാൽ പ്ര​തി​യെ അ​ന്വേ​ഷ​ണ സം​ഘം കൂ​ടു​ത​ല്‍ ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ ചോ​ദി​ച്ചേ​ക്കും.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.