ഓഹരി വിപണിയില്‍ കിറ്റക്​സിന്​ വിലയിടിവ്..

ഓഹരി വിപണിയില്‍ കിറ്റക്​സിന്​ വിലയിടിവ്..

ഓഹരി വിപണിയില്‍ വന്‍ കുതിപ്പിന്​ പിന്നാലെ കിറ്റക്​സിന്​ വിലയിടിവ് 200 രൂപക്ക്​ മുകളില്‍ പോയ കിറ്റ്​ക്​സ്​ ഓഹരി കഴിഞ്ഞ ദിവസം 176 രൂപയിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. 7.65 രൂപയുടെ നഷ്​ടമാണ് വെള്ളിയാഴ്ച​ കിറ്റക്​സിനുണ്ടായത്​. ബി.എസ്​.ഇയുടെ ഓണ്‍ലൈന്‍ സര്‍വൈലന്‍സ്​ വിഭാഗം കിറ്റക്​സിനോട്​ വിശദീകരണം ചോദിച്ചതാണ്​ കമ്പനിയുടെ കുതിപ്പിന്​ തടയിട്ടതെന്നാണ്​ സൂചന. ഇതിനൊപ്പം ഓഹരികള്‍ നിക്ഷേപകര്‍ വലിയ രീതിയില്‍ വിറ്റഴിച്ചതും തിരിച്ചടിയായി. രണ്ട്​ ദിവസം അപ്പർപ്രൈംസ് ​ ബാന്‍ഡില്‍ 20 ശതമാനം ഉയര്‍ച്ചയില്‍ നിന്നതോടെയാണ്​ ബി.എസ്​.ഇ ഓണ്‍ലൈന്‍ സര്‍വൈലന്‍സ്​ വിഭാഗം കിറ്റക്​സിനോട്​ വിശദീകരണം തേടിയത്​. തെലങ്കാനയിലെ നിക്ഷേപം സംബന്ധിച്ച വാര്‍ത്തകളാണ്​ കുതിപ്പിന് പിന്നിലെന്നായിരുന്നു കിറ്റക്​സ്​ വിശദീകരണം. കിറ്റക്​സ്​ ഇതുമായി ബന്ധപ്പെട്ട്​ വിശദീകരണം നല്‍കിയെങ്കിലും കമ്പനിയുടെ ഓഹരി വില ഇടിയുകയായിരുന്നു. ബി.എസ്​.ഇ എ ഗ്രൂപ്പില്‍ ഒരു ദിവസം ഏറ്റവും നഷ്​ടമുണ്ടാക്കിയ ഓഹരി കിറ്റക്​സായിരുന്നു.
വ്യാഴാഴ്ചയായിരുന്നു വിപണിയില്‍ കിറ്റക്​സിന്‍റെ ഇടിവ്​ തുടങ്ങിയത്​. വെള്ളിയാഴ്ചയും കിറ്റക്​സിന്​ തിരിച്ചടി നേരിട്ടു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.