ടോക്കിയോ ഒളിമ്പിക്സ് വില്ലേജിൽ കോവിഡ് സ്ഥിരീകരിച്ചു.
ലോകം കാത്തിരിക്കുന്ന കായികമാമാങ്കം ഒളിമ്പിക്സിന് തിരി തെളിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഒളിമ്പിക്സ് വില്ലേജില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. ഗെയിംസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്ന് എത്തിയ ഒഫീഷ്യലിനാണ് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആ ഒഫീഷ്യലിനെ ഗെയിംസ് വില്ലേജില്‍ നിന്ന് ഹോട്ടലിലേക്ക് മാറ്റി. എന്നാല്‍ ഒഫീഷ്യലിന്റെ പേരോ മറ്റു വിവരങ്ങളോ അധികൃതർ പുറത്ത് വിട്ടിട്ടില്ല.ജൂലൈ 23-ന് ആരംഭിക്കുന്ന ഒളിമ്പിക്സിൽ പങ്കെടുക്കാൻ അത്ലറ്റുകള് ഗെയിംസ് വില്ലേജില്‍ വന്നു തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് എട്ടിനാണ് ഒളിമ്പിക്സ് സമാപിക്കുക.
Photo Courtesy : Google/ images are subject to copyright

