നീന്തലില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ ഇന്ത്യയുടെ മലയാളി താരമായ സാജന്‍ പ്രകാശ് പുറത്ത്

നീന്തലില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ ഇന്ത്യയുടെ മലയാളി താരമായ സാജന്‍ പ്രകാശ് പുറത്ത്

ഒളിമ്പിക്സിൽ നീന്തലില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ പങ്കെടുത്ത ഇന്ത്യയുടെ മലയാളി താരമായ സാജന്‍ പ്രകാശ് സെമിയിലെത്താതെ പുറത്ത്. ഹീറ്റ്‌സില്‍ നാലാമതായാണ് സജന്‍ ഫിനിഷ് ചെയ്തത്. 1:57:32 സെക്കന്റിലാണ് സാജൻ മത്സരം പൂര്‍ത്തിയാക്കിയത്. സെമി ഫൈനലിലേക്ക് യോഗ്യത നേടാനായി അഞ്ച് ഹീറ്റ്‌സുകളിലായി ഇറങ്ങിയ താരങ്ങളില്‍ മികച്ച സമയം രേഖപ്പെടുത്തിയ 16 പേര്‍ സെമിയിലേക്ക് മുന്നേറിയപ്പോള്‍ ഹീറ്റ്‌സില്‍ മൊത്തത്തില്‍ ഇരുപതിനാലാമത്തെ സ്ഥാനത്തായിരുന്നു സാജന്‍. സാജന്റെ ഹീറ്റ്‌സില്‍ മത്സരിച്ച ആരും തന്നെ സെമിയിലേക്ക് യോഗ്യത നേടിയിട്ടില്ല. ഹീറ്റ്‌സില്‍ അവസാന നിമിഷമാണ് സാജന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. മൂന്നാം സ്ഥാനത്തെത്തിയ അയര്‍ലന്‍ഡ് താരമായ ഹൈലാന്‍ഡും സാജനും തമ്മില്‍ വെറും 13 മില്ലിസെക്കന്റിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. മത്സരത്തില്‍ ഒന്നാം ഹീറ്റ്‌സില്‍ മത്സരിച്ച ഹംഗേറിയന്‍ താരമായ ക്രിസ്റ്റോഫ് മിലാക്കിന്റെതാണ് മികച്ച സമയം (1:53:58). 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ നിന്നും പുറത്തായ താരത്തിന് ഇനി ഇതേ ഇനത്തില്‍ 100 മീറ്ററില്‍ കൂടി മത്സരമുണ്ട്. 29നാണ് 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലെ മത്സരങ്ങള്‍ നടക്കുക.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.