റഫാൽ യുദ്ധവിമാന അഴിമതി, സർക്കാരിനെതിരേ ആക്രമണം ശക്തമാക്കി കോൺഗ്രസ്.

റഫാൽ യുദ്ധവിമാന അഴിമതി, സർക്കാരിനെതിരേ ആക്രമണം ശക്തമാക്കി കോൺഗ്രസ്.

റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ സർക്കാരിനെതിരേ ആക്രമണം ശക്തമാക്കി കോൺഗ്രസ്. ഇടപാട് മൂലം നേടിയ പണം രാജ്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും എന്നാൽ നികുതിദായകരുടെ പണം നഷ്ടപ്പെട്ട രാജ്യം നിശബ്ദത പാലിക്കുകയാണെന്നും സംയുക്ത പാർലമെന്ററി സമിതി അന്വേഷണത്തിന് മോദി സർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി വക്താവ് പവൻ ഖേരയും ചോദിച്ചിരുന്നു. അഴിമതി ആരോപണത്തിലെ സത്യം പുറത്തുവരാൻ സംയുക്തപാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ വിഷയത്തിൽ പ്രധാനമന്ത്രി തുടരുന്ന മൗനത്തെയും കോൺഗ്രസ് ചോദ്യംചെയ്യുന്നു. ഫ്രാൻസിൽനിന്ന് ഇന്ത്യ യുദ്ധവിമാനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളിൽ ഫ്രഞ്ച് സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ജഡ്ജിയെ നിയോഗിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഇന്ത്യ 56000 കോടി രൂപയ്ക്ക് ഫ്രാൻസിൽ നിന്ന് 37 യുദ്ധവിമാനങ്ങൾ വാങ്ങിയതിലാണ് അഴിമതി ആരോപണങ്ങൾ ഉയർന്നത്.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.