ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ 27 ദിവസം മാത്രം.. നിയമനം കാത്ത് ഉദ്യോഗാർഥികൾ..

ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ 27 ദിവസം മാത്രം.. നിയമനം കാത്ത് ഉദ്യോഗാർഥികൾ..

ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ 27 ദിവസം മാത്രം ബാക്കിനിൽക്കേ നിയമന ഉത്തരവിന് വേണ്ടി കാത്തിരിക്കുന്നത് 39,612 ഉദ്യോഗാർഥികൾ. റാങ്ക് പട്ടികയിൽ ആകെയുള്ളത് 46,285 പേരാണ്. എന്നാൽ, തസ്തികയിൽ ഒഴിവുകൾ അധികമില്ലെന്നാണ് സർക്കാരിന്റെ പക്ഷം . കുറഞ്ഞദിവസംകൊണ്ട് എത്രപേർക്ക് ഉത്തരവ് ലഭിക്കുമെന്ന ആശങ്കയിലാണ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ. ഏറ്റവുമധികം ഒഴിവുകൾ രേഖപ്പെടുത്തിയത് 2019, 2020, 2021 വർഷങ്ങളിലാണ്. മൂന്നുവർഷത്തെ കാലാവധിയുള്ള റാങ്ക്പട്ടികയിൽ മുൻവർഷങ്ങളിൽ പതിനായിരത്തിനുമുകളിൽ നിയമന ഉത്തരവുകൾ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ നിയമനം ലഭിച്ചത് 6673 മാത്രം. 2015-നുശേഷം സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ നിയമനം നടന്നിട്ടില്ല. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ അനധ്യാപക തസ്തികകളിൽ രണ്ടുമാസത്തിനകം നിയമനം നടത്തണമെന്ന് 2020 ജനുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനെതിരേ സർക്കാർ സുപ്രീംകോടതിയിലും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ അനധ്യാപക തസ്തികകളിൽ രണ്ടുമാസത്തിനകം നിയമനം നടത്തണമെന്ന് 2020 ജനുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനെതിരേ സുപ്രീംകോടതിയിലും ഡിവിഷൻ ബെഞ്ചിലും സർക്കാർ അപ്പീൽ പോയെങ്കിലും
നൽകിയിരുന്നെങ്കിലും അത്‌ തള്ളിപോകുകയായിരുന്നു.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.