ശില്‍പ ഷെട്ടിയുടേയും രാജ് കുന്ദ്രയുടേയും ഉടമസ്ഥതയിലുള്ള വിയാന്‍ ഇന്‍ഡസ്ട്രീസിന്, സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്‍ഡ്യ) പിഴചുമത്തി.

ശില്‍പ ഷെട്ടിയുടേയും രാജ് കുന്ദ്രയുടേയും ഉടമസ്ഥതയിലുള്ള വിയാന്‍ ഇന്‍ഡസ്ട്രീസിന്, സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്‍ഡ്യ)  പിഴചുമത്തി.

ശില്‍പ ഷെട്ടിയുടേയും നീലച്ചിത്ര നിര്‍മാണക്കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടേയും ഉടമസ്ഥതയിലുള്ള വിയാന്‍ ഇന്‍ഡസ്ട്രീസിന് പിഴയിട്ട് സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്‍ഡ്യ). മൂന്ന് ലക്ഷം രൂപയാണ് സെബി പിഴയായി ചുമത്തിയത്. 2013 മുതല്‍ 2015 വരെ നടന്ന ഇടപാടുമായി ബന്ധപ്പെട്ടാണ് പിഴശിക്ഷ. ചട്ടങ്ങള്‍ ലംഘിച്ചതിനാണ് സെബിയുടെ നടപടി. കമ്പനി ഉള്‍പെട്ട സാമ്പത്തീക ഇടപാടുകളുടെ നിരവധി രേഖകള്‍ നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 2015 ലക്ഷം അഞ്ച് ലക്ഷം ഇക്വിറ്റി ഓഹരികള്‍ നാലുപേര്‍ക്കായി വിയാന്‍ ഇൻഡസ്ട്രീസ് നല്‍കിയിരുന്നു. അതിൽ 2.57 കോടി രൂപ മൂല്യം വരുന്ന 1,28,800 ഓഹരികള്‍ ശില്‍പ ഷെട്ടിക്കും രാജ് കുന്ദ്രക്കും കൈമാറിയിരുന്നു. ഈ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം സെബിയെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് സ്ഥാപനത്തിനെതിരെ പിഴ ചുമത്തിയത്.
10 ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ യഥാസമയത്ത് സെബിയെ അറിയിക്കണമെന്ന് ചട്ടമുണ്ട്. ഇത് ലംഘിച്ചുവെന്ന് വ്യക്തമാക്കിയാണ് സ്ഥാപനത്തിനെതിരെ സെബി പിഴ ചുമത്തിയത്. അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ജൂലൈ 19ന് അറസ്റ്റിലായ കുന്ദ്രയുടെ ജാമ്യ ഹര്‍ജി ബോംബെ ഹൈകോടതി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ (ഓഗസ്റ്റ്-ഡിസംബര്‍) മാത്രം പോണ്‍ ആപ് വഴി കുന്ദ്ര 1.17 കോടി സമ്പാദിച്ചുവെന്നാണ് പൊലീസ് കോടതിയെ അറിയിച്ചുള്ളത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.