കുഞ്ഞുങ്ങൾക്കുള്ള കോവിഡ് വാക്സിന് അടുത്തമാസം മുതല് നല്കിത്തുടങ്ങും.
രാജ്യത്ത് അടുത്ത മാസം മുതല് കുട്ടികള്ക്കുള്ള വാക്സിന് വിതരണം ആരംഭിച്ചേക്കുമെന്ന് ഐസിഎംആര്. കുട്ടികളുടെ വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണവും മൂന്നാം ഘട്ട പരീക്ഷണവും പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തില് സെപ്തംബറില് കുട്ടികള്ക്ക് കൊവാക്സിന് ലഭിക്കാന് സാധ്യതയുണ്ടെന്ന് ഐസിഎംആര് അറിയിച്ചു. കോവാക്സിന് പുറമെ സൈഡസ് കാടില വാക്സിന്റെ കുട്ടികള്ക്കായുള്ള വാക്സിന് പരീക്ഷണവും പുരോഗമിക്കുകയാണ് .അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള് പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 36,401 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 530 പേര്ക്ക് കൂടി ജീവന് നഷ്ടപ്പെട്ടു.കഴിഞ്ഞ ദിവസം 39,157 പേര് രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.53 ശതമാനമായി.3,64,129 പേര് നിലവില് ചികിത്സയില് തുടരുന്നു. നിലവില് പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.94 ശതമാനമാണ്.അതേസമയം, ഇത് വരെ രാജ്യത്ത് 56 കോടി 64 ലക്ഷം വാക്സിന് വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Photo Courtesy : Google/ images are subject to copyright

