മാനസയുടെ കൊലപാതകത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.

മാനസയുടെ കൊലപാതകത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.

ദന്തല്‍ കോളേജ് വിദ്യാര്‍ഥിനി മാനസയുടെ കൊലപാതകത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി വിനീഷ് (33) ആണ് ആത്മഹത്യ ചെയ്തത്. വളയംകുളം മനക്കല്‍കുന്ന് താമസിക്കുന്ന വിനീഷിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിന്‍റെ അടുക്കള ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഇതിനരികില്‍ നിന്ന്​ ആത്മഹത്യ കുറിപ്പും ലഭിച്ചു. തന്‍റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നും മാനസയുടെ മരണം വേദനിപ്പിച്ചെന്നുമാണ് ആത്മഹത്യ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ഇതില്‍ മറ്റു വിശദാംശങ്ങളൊന്നുമില്ല. വിനീഷും അമ്മയും മാത്രമാണ് ഇവിടെ താമസിക്കുന്നത്. സംഭവസമയത്ത് അമ്മ വീട്ടിലുണ്ടായിരുന്നില്ല. അയല്‍വാസികള്‍ വിനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിനീഷിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പറയ​പ്പെടുന്നു. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.