വാഹന പരിശോധനക്കിടെ സ്കൂട്ടറിന് കൈകാണിച്ച പൊലീസ് ഒന്നു ഞെട്ടി. വൈറലായി ഒരു കുടുംബത്തിന്റെ “ജീവിതയാത്ര”.
വാഹന പരിശോധനക്കിടെ സ്കൂട്ടറിന് കൈകാണിച്ച പൊലീസ് ഒന്നു ഞെട്ടി. പ്രത്യേകം ക്യാരിയര് ഘടിപ്പിച്ച രണ്ട് സ്കൂട്ടറുകളില് യാത്രചെയ്യുന്നത് കുട്ടികളുള്പ്പെടെ 11 പേര്. പാഴ്വസ്തുക്കള് ശേഖരിച്ച് വില്പ്പന നടത്തുന്ന തമിഴ്നാട് സ്വദേശികളാണ് ഈ ‘സ്കൂട്ടര് ട്രെയിനില്’ എത്തിയത്. ഞായര് ഉച്ചയ്ക്ക് മലപ്പുറം കുന്നുമ്മലിലാണ് സംഭവം. സമ്പൂര്ണ അടച്ചുപൂട്ടല് ഏര്പ്പെടുത്തിയ ദിവസം ഇത്രയുംപേര് ഒരുമിച്ചെത്തിയതോടെ കണ്ടുനിന്നവരും അമ്പരന്നു. സേലം സ്വദേശികളായ ഇവര് കോഴിക്കോട്ടാണ് താമസം. പാഴ്വസ്തുക്കള് തേടിയുള്ള യാത്രക്കിടയില് ഭക്ഷണം പാകംചെയ്യുന്നതിന് ആവശ്യമായ അരിയും സാധനങ്ങളുമെല്ലാം വണ്ടിയിലുണ്ട്. വഴിയരികിലെ കടത്തിണ്ണകളില് വിശ്രമിച്ചാണ് സംഘം മലപ്പുറത്ത് എത്തിയത്. പാഴ്വസ്തുക്കള് ശേഖരിക്കുന്നതിനാണ് വാഹനത്തില് പ്രത്യേകം ക്യാരിയര് സജ്ജീകരിച്ചിട്ടുള്ളത്. കൗതുകമേറിയതോടെ സ്ഥലത്തെത്തിയവര് മൊബൈലില് വാഹനത്തിന്റെ ചിത്രങ്ങളും പകര്ത്തി. സാധനങ്ങള് പരിശോധിച്ച പൊലീസ് വാഹനത്തിന്റെ രേഖകള് ആവശ്യപ്പെട്ടെങ്കിലും ഇവരുടെ കൈവശമുണ്ടായില്ല. പിന്നീട് സ്റ്റേഷനില് ഹാജരാക്കണമെന്ന നിബന്ധനയോടെ വിട്ടയച്ചു. മകളും മരുമക്കളും ഉള്പ്പെടെ രണ്ട് കുടുംബത്തിലെ അംഗങ്ങളാണ് ഈ വാഹനത്തില് ഉണ്ടായിരുന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

