പൊതുനിരത്തില്‍ മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും മോഷ്ടാക്കളെന്ന് പറഞ്ഞ് അപമാനിച്ച സംഭവത്തില്‍ പിങ്ക് പൊലീസ് ഓഫിസര്‍ക്ക് സ്ഥലം മാറ്റം.

പൊതുനിരത്തില്‍ മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും മോഷ്ടാക്കളെന്ന് പറഞ്ഞ് അപമാനിച്ച സംഭവത്തില്‍ പിങ്ക് പൊലീസ് ഓഫിസര്‍ക്ക് സ്ഥലം മാറ്റം.

പൊതുനിരത്തില്‍ മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും മോഷ്ടാക്കളെന്ന് പറഞ്ഞ് അപമാനിച്ച സംഭവത്തില്‍ പിങ്ക് പൊലീസ് ഓഫിസര്‍ക്ക് സ്ഥലം മാറ്റം. അച്ചടക്ക നടപടിയുടെ ഭാഗമായി പിങ്ക് പൊലീസ് ഓഫിസര്‍ രജിതയെ ആണ് റൂറല്‍ എസ് പി ഓഫിസിലേക്ക് സ്ഥലംമാറ്റിയത്. ആറ്റിങ്ങല്‍ ഡിവൈ എസ് പി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് റൂറല്‍ എസ് പിയ്ക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി.
പൊലീസുകാരിയുടെ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ കൊച്ചു പെണ്‍കുട്ടിയെയും പിതാവിനെയും പരസ്യ വിചാരണ നടത്തുകയായിരുന്നു. തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മകളുമാണ് ചെയ്യാത്ത കുറ്റത്തിന് പൊതുനിരത്തില്‍ അപമാനം ഏറ്റുവാങ്ങിയത്. എന്നാല്‍ ഫോണ്‍ പിന്നീട് പൊലീസുകാരുടെ ബാഗില്‍ നിന്നു തന്നെ കണ്ടെത്തുകയായിരുന്നു. .റോക്കറ്റുകളുടെ എയറോഡൈനാമിക് ടെസ്റ്റിങ്ങ് നടത്തുന്നതിനുള്ള ഉപകരണങ്ങളുമായി വരുന്ന ഐഎസ്‌ആര്‍ഒ വാഹനം കാണാനാണ് ഇവര്‍ ആറ്റിങ്ങലില്‍ എത്തിയത്. ഇതിനിടയിലാണ് മൊബൈല്‍ കാണാനില്ലെന്ന ആരോപണമുണ്ടായത്. ഫോണ്‍ എടുക്കുന്നതും മകളുടെ കൈയില്‍ കൊടുക്കുന്നതും താന്‍ കണ്ടെന്നും മകളെ ഇങ്ങോട്ട് വിളിക്കാനും പൊലീസുകാരി ആവശ്യപ്പെടുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ കുഞ്ഞ് ഭയന്ന് കരയാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ചുറ്റും കൂടി. പിങ്ക് പൊലീസ് ഓഫിസര്‍ ജയചന്ദ്രന്റെ ഷര്‍ട്ട് ഉയര്‍ത്തി ദേഹപരിശോധന നടത്തുകയും മോഷ്ടാവെന്ന് വിളിച്ച്‌ അധിക്ഷേപിക്കുകയും ചെയ്തു.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.