എറണാകുളത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു.
എറണാകുളത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില് ചികിത്സയില് കഴിയുന്ന 38കാരിയായ സ്ത്രീയ്ക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഉദയംപേരൂര് സ്വദേശിനിയാണ്. കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് ഇവര്ക്ക് ബ്ലാക്ക് ഫംഗസ് പിടിപെട്ടിരിക്കുന്നത്. ഇവരുടെ ഭര്ത്താവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്. ചികിത്സയ്ക്കുള്ള സഹായം തേടി കെ ബാബു എംഎല്എ ആരോഗ്യമന്ത്രി വീണാ ജോര്ജിന് കത്ത് നല്കി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

