പൊലീസുകാരെ കുടുക്കിയ ഹണിട്രാപ്പില് ആദ്യ കേസ് രജിസ്റ്റര് ചെയ്തു.
പൊലീസുകാരെ കുടുക്കിയ ഹണിട്രാപ്പില് ആദ്യ കേസ് തിരുവനന്തപുരം പാങ്ങോട് രജിസ്റ്റര് ചെയ്തു. കൊല്ലം റൂറല് പൊലീസിലെ എസ്ഐയുടെ പരാതിയിലാണ് നടപടി. കൊല്ലം അഞ്ചല് സ്വദേശിയായ യുവതിക്കെതിരെയാണ് പരാതി. നെയ്യാറ്റിന്കര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച യുവതി ലക്ഷങ്ങള് തട്ടിയെടുത്തെന്നാണ് പരാതി. കൂടുതല് പൊലീസുകാരെ യുവതി കെണിയില് വീഴ്ത്തിയതായും സംശയമുണ്ട്. കേരളാ പൊലീസിനാകെ നാണക്കേട് ഉണ്ടാക്കും വിധമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റിപ്പോര്ട്ടുകള് പുറത്തു വന്നിരുന്നത്. കുറച്ചു പൊലീസ് ഉദ്യോഗസ്ഥരെയും അവരുടെ ബന്ധുക്കളെയുമൊക്കെ ഏറെ കാലമായി തിരുവനന്തപുരത്ത് താമസിക്കുന്ന, അഞ്ചല് സ്വദേശിയായ ഒരു സ്ത്രീ ഫോണില് വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ശബ്ദരേഖകളും പുറത്തുവന്നിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

